വ്യക്തമായ തെളിവുണ്ടെങ്കിൽ മാത്രം കേസ്; വാഹന ഉടമകള്‍ക്ക് ആശ്വാസമായി ഗതാഗത കമ്മീഷണറുടെ ഉത്തരവ്

തിരുവനന്തപുരം: വാഹന ഉടമകള്‍ക്ക് ആശ്വാസമായി മോട്ടോർ വാഹനവകുപ്പിന്‍റെ ഉത്തരവ്. ഓടികൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് അനധികൃതമായി കേസെടുക്കാൻ പാടില്ലെന്നാണ് ഗതാഗത കമ്മീഷണർ ഉത്തരവിട്ടത്. വ്യക്തമായ തെളിവുണ്ടെങ്കിൽ മാത്രം കേസെടുക്കണമെന്നാണ് ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശം.

ഓടികൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ചിത്രമെടുത്ത് ലൈസൻസ് ഇല്ല, വാഹന പുക പരിശോധന നടത്തിയില്ല തുടങ്ങി പേരുകളിൽ കേസെടുക്കരുതെന്ന് ഗതാഗത കമ്മീഷണർ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇത്തരത്തിൽ കേസുകളെടുക്കുന്നത് വകുപ്പിന് മോശം പേരുണ്ടാക്കുന്നുവെന്ന് ഗതാഗത കമ്മീഷണറുടെ ഉത്തരവിൽ പറയുന്നത്. കൃത്യമായ തെളിവുകളുണ്ടായാൽ മാത്രം ഫോട്ടോയെടുത്ത് കേസെടുത്താൽ മതിയെന്നാണ് ഉത്തരവ്. മാത്രമല്ല കോണ്‍ട്രാക്ട് ഗ്യാരേജ് വാഹനങ്ങളുടെ ലഗേജ് ക്യാരിയറിൽ മാറ്റം വരുത്തിയാൽ കേസെടുക്കേണ്ടെന്നും ഗതാഗത കമ്മീഷണർ നിർദ്ദേശിച്ചു. ടാക്സി വാഹനങ്ങള്‍ക്ക് ഈ കേസെടുക്കുന്നത് ബുദ്ധിമുണ്ടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ് പുതിയ നിർദ്ദേശം.

Also Read: സുവർണാവസരമെന്ന് എംവിഡി, അവസാന തിയ്യതി മാർച്ച് 31; ചുരുങ്ങിയ നിരക്കിൽ ഒറ്റത്തവണയായി നികുതി കുടിശ്ശിക തീർക്കാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin