വാഷിങ്ടൺ: ലോകത്തെ ഏറ്റവും വലിയ മയക്കുമരുന്നു ശൃംഖലയായ മെക്സിക്കോ മയക്കുമരുന്നു ലോബിക്കെതിരേ അമെരിക്കയുടെ നേതൃത്വത്തിൽ ആക്രമണത്തിനു തയാറെടുപ്പ് നടക്കുന്നതായി റിപ്പോർട്ട്. അമെരിക്കൻ സൈന്യം തന്നെയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ആളില്ലാത്ത ഡ്രോണുകൾ ഉപയോഗിച്ച് മയക്കുമരുന്ന് സംഘങ്ങളുടെ കേന്ദ്രങ്ങളെ ആക്രമിക്കുന്നതാണ് പദ്ധതി. മയക്കുമരുന്നു സംഘങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ സംബന്ധിച്ച് വൈറ്റ് ഹൗസ് പ്രതിരോധ വകുപ്പിലെയും ഇന്‍റലിജൻസിലെയും ഉന്നതരുമായി ചർച്ച നടത്തി. മയക്കുമരുന്നു മാഫിയയുടെ നേതാക്കളെയും അവരുടെ കേന്ദ്രങ്ങളെയും ലക്ഷ്യം വച്ചുള്ള അമെരിക്കയുടെ ഈ പദ്ധതിയിൽ മെക്സിക്കോയുടെ പങ്കാളിത്തവുമുണ്ട്. […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1