ബീജിങ്: യുഎസ് കമ്പനിയായ ബോയിങ്ങിൽ നിന്ന് ഓർഡർ ചെയ്ത വിമാനങ്ങളൊന്നും തത്കാലം സ്വീകരിക്കേണ്ടെന്ന് ചൈനീസ് എയർലൈൻ കമ്പനികൾക്ക് സർക്കാർ നിർദേശം നൽകി. ചൈനീസ് ഉത്പന്നങ്ങൾക്കു മേൽ യുഎസ് 145 ശതമാനം വരെ ചുങ്കം ചുമത്തിയതിനു പിന്നാലെയാണ് നടപടി. യുഎസ് കമ്പനികളിൽനിന്ന് വിമാനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങളോ സ്പെയർപാർട്സോ വാങ്ങരുതെന്നും ചൈന സർക്കാർ രാജ്യത്തെ എയർലൈനുകൾക്കു നിർദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. യുഎസിന്‍റെ താരിഫ് യുദ്ധത്തിനു മറുപടിയായി, യുഎസ് ഉത്പന്നങ്ങൾക്കു മേൽ ചൈന നേരത്തെ തന്നെ 125 ശതമാനം ഇറക്കുമതിച്ചുങ്കം പ്രഖ്യാപിച്ചിരുന്നു. […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1