ബജറ്റ് 30 കോടി അധികം! ഒടുവിൽ ഒടിടി റൈറ്റ്സിൽ റെക്കോർഡിട്ട് കുബേര; ഹൈപ്പ് ഉയർത്തി ധനുഷിന്‍റെ പാൻ ഇന്ത്യൻ ചിത്രം

ധനുഷിന്‍റേതായി വരാനിരിക്കുന്ന ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നാണ് കുബേര. തെലുങ്ക് സംവിധായകന്‍ ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രം ഒരേ സമയം തമിഴിലും തെലുങ്കിലുമായാണ് ഒരുങ്ങുന്നത്. പാന്‍ ഇന്ത്യന്‍ റിലീസ് ആയി പ്ലാന്‍ ചെയ്തിരിക്കുന്ന ചിത്രത്തില്‍ ധനുഷിനൊപ്പം നാഗാര്‍ജുന, രശ്മിക മന്ദാന, ജിം സര്‍ഭ്, ദലീപ് തഹീല്‍, തരുണ്‍ അറോറ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന ബജറ്റ് ആയ ചിത്രമാണിതെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ നിര്‍മ്മാതാവിന് പോസിറ്റീവ് ഫീഡ് ബാക്ക് നല്‍കുന്ന ഒരു വാര്‍ത്ത എത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് സംബന്ധിച്ചാണ് അത്.

പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ ആമസോേണ്‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്‍റെ ആഫ്റ്റര്‍ തിയട്രിക്കല്‍ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ധനുഷിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഒടിടി റൈറ്റ്സ് തുകയാണ് ചിത്രം നേടിയിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ചിത്രം പ്രാഥമികമായി തമിഴിലും തെലുങ്കിലുമായി ആയതിനാല്‍ ഇതിന്മേലുള്ള വാണിജ്യപരമായ പ്രതീക്ഷകളും ഏറെയാണ്. 90 കോടി ബജറ്റില്‍ പ്ലാന്‍ ചെയ്തിട്ട് 120 കോടിക്ക് പൂര്‍ത്തിയായ ചിത്രമാണ് ഇതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

ശ്രീ വെങ്കടേശ്വര സിനിമാസ്, അമിഗോസ് ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ ശേഖര്‍ കമ്മുല, സുനില്‍ നരംഗ്, പുസ്കര്‍ റാം മോഹന്‍ റാവു എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തിന്‍റെ ആദ്യ സിംഗിളിന്‍റെ റിലീസ് തീയതി അണിയറക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 20 ന് ഗാനം എത്തും. അതേസമയം ജൂണ്‍ 20 നാണ് ചിത്രത്തിന്‍റെ ആഗോള റിലീസ്. പണത്തിന്‍റെയും അധികാരത്തിന്‍റെയും ലോകത്തിലേക്കാണ് ചിത്രം പ്രേക്ഷകരെ കൊണ്ടുപോവുക.

ALSO READ : സം​ഗീതം അജയ് ജോസഫ്; ‘എ ഡ്രമാറ്റിക്ക് ഡെത്തി’ലെ വീഡിയോ ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin