ഫോർച്യൂണറുമായി മുട്ടാൻ വരുന്ന ഈ എസ്‌യുവിയുടെ വിവരങ്ങൾ പരീക്ഷണത്തിനിടെ ചോർന്നു
എംജി മോട്ടോറിൽ നിന്നും വാഹനലോകം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫുൾ സൈസ് എസ്‌യുവി മഗസ്റ്റർ ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്നു. എംജി മജസ്റ്റർ കമ്പനിയുടെ ഗ്ലോസ്റ്ററിനെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ ലോഞ്ചിന് മുമ്പ്, എംജി മജസ്റ്റർ പരീക്ഷണത്തിനിടെ കണ്ടെത്തി. ചോർന്ന ഈ ടെസ്റ്റ് പതിപ്പ് വരാനിരിക്കുന്ന എസ്‌യുവിയെക്കുറിച്ചുള്ള നിരവധി പുതിയ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. എംജി മജസ്റ്ററിന്റെ സാധ്യമായ സവിശേഷതകൾ, പവർട്രെയിൻ, വില എന്നിവയെക്കുറിച്ച് വിശദമായി അറിയാം.
ഡൽഹിയിലെ റോഡുകളിൽ നിന്നാണ് വാഹനത്തിന്‍റെ ഏറ്റവും പുതിയ പരീക്ഷണ ദൃശ്യങ്ങൾ പുറത്തുവന്നതെന്നാണ് റിപ്പോർട്ടുകൾ. മജസ്റ്ററിന്റെ പരീക്ഷണ ഓട്ടങ്ങൾ സൂചിപ്പിക്കുന്നത് എസ്‌യുവി പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലെത്തിയെന്നും സമീപഭാവിയിൽ പുറത്തിറങ്ങാൻ സാധ്യതയുണ്ടെന്നും ആണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. എംജി മജസ്റ്ററിന് 5,046 എംഎം നീളവും 2,016 എംഎം വീതിയും 1,876 എംഎം ഉയരവും 2,950 എംഎം വീൽബേസും ഉണ്ടാകും.
എംജി മജസ്റ്ററിന് സ്പ്ലിറ്റ് ഹെഡ്‌ലൈറ്റ് സജ്ജീകരണമുണ്ട്. അതിൽ മുന്നിൽ സ്ലീക്ക് എൽഇഡി ഡിആർഎല്ലുകളും താഴെ ലംബമായി സ്ഥാപിച്ചിരിക്കുന്ന എൽഇഡി ഹെഡ്‌ലൈറ്റുകളും ഉണ്ട്. എസ്‌യുവിയുടെ ഗ്രിൽ വലുതായിട്ടുണ്ട്. ഓറഞ്ച് നിറത്തിലുള്ള ഹൈലൈറ്റുകൾ അതിമനോഹരമായി കാണപ്പെടുന്നു. ഇതിനുപുറമെ, എസ്‌യുവിയുടെ പിൻഭാഗത്ത് കണക്റ്റഡ് എൽഇഡി ടെയിൽ ലൈറ്റ് സിഗ്നേച്ചറും കാണാം. ക്യാബിൻ പരിശോധിച്ചാൽ ഡാഷ്‌ബോർഡ് ഒരു വലിയ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും സ്ക്വാറിയഷ് എസി വെന്റുകളും ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്‌തു.
ഒരു പവർട്രെയിൻ എന്ന നിലയിൽ, എസ്‌യുവിയിൽ നിലവിലുള്ള 2.0 ലിറ്റർ 4-സിലിണ്ടർ ട്വിൻ ടർബോ ഡീസൽ എഞ്ചിൻ സജ്ജീകരിച്ചിരിക്കും. ഈ എഞ്ചിന് പരമാവധി 213 bhp പവറും 478 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ സാധിക്കും എന്നാണ് റിപ്പോർട്ടുകൾ.