പ്ലസ് ടു കഴിഞ്ഞോ? മെഡിക്കൽ ഫീൽഡിലേക്കാണോ? എയിംസ് വിളിക്കുന്നു

ദില്ലി: ദില്ലി ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ മെഡിക്കൽ- പാരമെഡിക്കൽ കോഴ്സുകളിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ദില്ലി എയിംസിലെ ബി.എസ്.സി, എം.എസ്.സി കോഴ്സുകളിലെ 2025 വർഷത്തെ പ്രവേശന പരീക്ഷകൾക്കുള്ള അടിസ്ഥാന രജിസ്ട്രേഷൻ നടപടിക്രമങ്ങളാണ് ആരംഭിച്ചു കഴിഞ്ഞിരിക്കുന്നത്. 

മെയ് 7 വരെയാണ് രജിസ്ട്രേഷൻ തീയതി. പ്രവേശന പരീക്ഷയുടെ മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ ക്രമത്തിലായിരിക്കും വിവിധ എയിംസുകളിലേയ്ക്കുള്ള അലോട്മെന്റുകൾ പ്രഖ്യാപിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും രജിസ്ട്രേഷൻ നടക്കുന്നത്. ബേസിക് രജിസ്ട്രേഷനാണ് ആദ്യ ഘട്ടം. ഇതിൽ കോഴ്സുകളിൽ ചേരാൻ ആ​ഗ്രഹിക്കുന്നവർ ഔദ്യോ​ഗിക പോർട്ടൽ വഴി വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കണം. 

read more: നിരാശപ്പെടേണ്ട, ഇന്ത്യൻ നേവിയിൽ അ​ഗ്നിവീറിലേക്ക് അപേക്ഷിക്കാം, തീയതി നീട്ടി

ബി.എസ്.സി നഴ്സിങ്, വിവിധ ബി.എസ്.സി പാരാമെഡിക്കൽ കോഴ്സുകൾ, എം.എസ്.സി നഴ്സിങ്, എം.എസ്.സി ബയോടെക്നോളജി, എം.എസ്.സി പാരമെഡിക്കൽ തുടങ്ങിയ കോഴ്സുകളാണ് ഇവിടെയുള്ളത്. ബേസിക് രജിസ്ട്രേഷൻ പൂർത്തിയാക്കി കഴിഞ്ഞാൽ ഫൈനൽ രജിസ്ട്രേഷൻ കോഡ് രൂപപ്പെടുത്താനും അപേക്ഷ ഫീസ് അടയ്ക്കാനും പരീക്ഷ കേന്ദ്രം തിരഞ്ഞെടുക്കാനും കഴിയും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin