പെസഹ സ്പെഷ്യൽ നാടൻ വട്ടയപ്പം തയ്യാറാക്കാം

വേണ്ട ചേരുവകൾ

പച്ചരി                           4 കപ്പ്‌ ( അരി 6 മണിക്കൂർ കുതിർത്തു കഴുകി വയ്ക്കുക )

 കപ്പി കാച്ചാൻ

അരിപൊടി                    1  കപ്പ്‌

പച്ചവെള്ളം                     2 കപ്പ്‌

ഇളം ചൂടുള്ള വെള്ളം  1/2 കപ്പ്‌

യീസ്റ്റ്                               1 ടേബിൾ സ്പൂൺ

പഞ്ചസാര                       2 ടേബിൾ സ്പൂൺ

ഉപ്പ്                                     ആവശ്യത്തിന്

പഞ്ചസാര                       ആവശ്യത്തിന്

തിരുമ്മിയ തേങ്ങ           4  കപ്പ്‌

തയ്യാറാക്കുന്ന വിധം

ഇളം ചൂടുള്ള വെള്ളത്തിൽ പഞ്ചസാര ഇട്ടു കൊടുത്തു അതിലേക്കു യീസ്റ്റ് കൂടെ ചേർത്തു ഒന്നു പൊങ്ങി വരാൻ മാറ്റി വയ്ക്കുക. ഇനി ഒരു കപ്പ് അരിപൊടി 2 കപ്പ്‌ വെള്ളത്തിൽ ഒന്നു മിക്സ്‌ ചെയ്തു ചെറിയ തീയിൽ ഒന്നു കുറുക്കി എടുത്തു വച്ച് ഒന്നു തണുക്കാൻ  വയ്ക്കുക. കഴുകി വച്ചിരിക്കുന്ന അരി ഒരു മിക്സി ജാറിലേക്ക് കുറേശ്ശേ ഇട്ടു കൊടുത്തു അതിലേക്കു യീസ്റ്റ് ആക്റ്റീവ് ആയതു ചേർത്തു അരച്ച് എടുക്കുക. ഇതിലേക്ക് മാവ് കപ്പി കാച്ചിയതും ആവശ്യത്തിന് വെള്ളവും ചേർത്തു സോഫ്റ്റ്‌ ആയി അരച്ച് എടുക്കുക. അരി എല്ലാം ഇതേ രീതിയിൽ അരച്ച് എടുത്തതിനു ശേഷം തേങ്ങ കൂടെ അരച്ച് ഈ ഒരു മാവിൽ മിക്സ്‌ ചെയ്തു ഒരു ഏഴ് മണിക്കൂർ മാറ്റി  വയ്ക്കുക.

മാവ് ഇഡലി മാവിന്റെ പരുവത്തിൽ ആയിരിക്കണം, ഏഴ് മണിക്കൂർ ആകുമ്പോളേക്കും ഈ മാവ് നന്നായി പൊങ്ങി വരും, ഇനി ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും ഉപ്പും ചേർത്തു ഇളക്കി ഒരു ഇഡലി പാത്രത്തിൽ വെള്ളം ചൂടാക്കി ഒരു കുഴിവുള്ള പ്ലേറ്റ് എടുത്തു നെയ്യ് തൂത്തു അതിലേക്കു ഈ മാവ് മുക്കാൽ ഭാഗം ഒഴിച്ചു കൊടുത്തു ഓരോ 15 മിനിട്ട് വേവിച്ചു എടുക്കുക. അപ്പോളേക്കും നല്ല മൃദുവായ വട്ടയപ്പം റെഡി, തണുത്തതിന് ശേഷം മുറിച്ചു ഉപയോഗിക്കുക

കിടിലനൊരു മസാല കറി തയ്യാറാക്കിയാലോ ?

 

By admin