പാട്ടുകൾ ചോദിക്കാതെ ഉപയോഗിക്കുന്നു, മിന്ത്ര 5 കോടി നൽകണമെന്ന് സോണി മ്യൂസിക്
മുംബൈ: ഓൺലൈൻ ഷോപ്പിംഗ് ബ്രാൻഡായ മിന്ത്രയ്‌ക്കെതിരെ പകർപ്പവകാശ ലംഘന ആരോപണങ്ങൾ ഉന്നയിച്ച് സോണി മ്യൂസിക്. മുംബൈ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ നിരവധി കോപ്പിറൈറ്റ് കേസുകൾ പരാമർശിച്ചുകൊണ്ട് സോണി മ്യൂസിക് നൽകിയ മിന്ത്രയിൽ നിന്നും 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. ഇകൊമേഴ്സ് പ്ലാറ്റ്ഫോമായ മിന്ത്ര തങ്ങളുടെ ഷോപ്പിംഗ് ആപ്പ്, വെബ്‌സൈറ്റ് എന്നിവയിലൂടെ സോണി മ്യൂസിക്കിൻ്റെ വിവിധ ഗാനങ്ങൾ നിയമവിരുദ്ധമായും അനധികൃതമായും ഉപയോഗിക്കുകയും പ്രക്ഷേപണം ചെയ്യുകയും ചെയ്തതായി സോണി മ്യൂസിക് ആരോപിക്കുന്നു.