പവ‍ര്‍ പ്ലേയിൽ അടിക്ക് തിരിച്ചടിയുമായി രാജസ്ഥാൻ; കരുൺ നായ‍ര്‍ മടങ്ങി, ഡൽഹിക്ക് 2 വിക്കറ്റുകൾ നഷ്ടം

ദില്ലി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ഭേദപ്പെട്ട തുടക്കം. പവർ പ്ലേ പൂർത്തിയാകുമ്പോൾ ഡൽഹി 2 വിക്കറ്റ് നഷ്ടത്തിൽ 46  റൺസ് എന്ന നിലയിലാണ്. ഓപ്പണർ ജേക്ക് ഫ്രേസർ-മക്ഗുർക്കിന്റെ (9) വിക്കറ്റാണ് ഡൽഹിയ്ക്ക് നഷ്ടമായത്. 30 റൺസുമായി അഭിഷേക് പോറെലും 7 റൺസുമായി കെ.എൽ രാഹുലുമാണ് ക്രീസിൽ. 

ആദ്യ ഓവറിൽ തന്നെ നയം വ്യക്തമാക്കുന്നതായിരുന്നു മക്ഗുർക്കിന്റെ ബാറ്റിംഗ്. അപകടകാരിയായ ജോഫ്ര ആർച്ചറിനെതിരെ മക്ഗുർക്ക് തുടർച്ചയായ രണ്ട് പന്തുകളിൽ ബൌണ്ടറി നേടി. ആദ്യ ഓവറിൽ തന്നെ 10 റൺസ് കണ്ടെത്താൻ ഡൽഹി ഓപ്പണർമാർക്ക് കഴിഞ്ഞു. തൊട്ടടുത്ത ഓവറിൽ തുഷാർ ദേശ്പാണ്ഡയെ കടന്നാക്രിമിച്ച് അഭിഷേക് പോറൽ ഡൽഹിയുടെ സമ്മർദ്ദമകറ്റി. ആദ്യത്തെ 5 പന്തുകളിൽ നാല് ബൗണ്ടറികളും ഒരു സിക്സറും പറത്തിയ അഭിഷേക് ആകെ നേടിയത് 23 റൺസ്. 

മൂന്നാം ഓവറിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ ആർച്ചർ മൂന്നാം പന്തിൽ തന്നെ മക്ഗുർക്കിനെ മടക്കിയയച്ചു. വെറും ഒരു റൺ മാത്രമാണ് ഈ ഓവറിൽ ആർച്ചർ വഴങ്ങിയത്. നാലാം ഓവറിന്‍റെ ആദ്യ പന്തിൽ കരുൺ നായര്‍ (0) പുറത്തായതോടെ ഡൽഹി അപകടം മണത്തു. തുടര്‍ന്ന് ക്രീസിലെത്തിയ കെ.എൽ രാഹുൽ – അഭിഷേക് പോറൽ സഖ്യം കരുതലോടെയാണ് ബാറ്റ് വീശിയത്. 

READ MORE: അങ്ങനെയങ്ങ് പോയാലോ? ഐപിഎല്ലിൽ ബാറ്റ് പരിശോധനയുമായി അമ്പയർമാർ, എന്താണ് കാരണം?

By admin