ദുബൈ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട വിമാനം വഴിതിരിച്ചുവിട്ടു, ഇന്ധനം കുറവെന്ന റിപ്പോർട്ട് തള്ളി ഫ്ലൈദുബൈ
ദുബൈ: ദുബൈയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പറന്ന ഫ്ലൈ ദുബൈ വിമാനം ലഖ്നൗ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനത്തില്‍ ഇന്ധനം കുറവാണെന്ന അലര്‍ട്ടിനെ തുടര്‍ന്നാണ് വിമാനം വഴിതിരിച്ചുവിട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചെങ്കിലും ഈ വിഷയത്തില്‍ എയര്‍ലൈന്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.
കാഠ്മണ്ഡുവിലെ പ്രതികൂല കാലാവസ്ഥ മൂലമാണ് വിമാനം വഴിതിരിച്ചു വിട്ടതെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി. ഇന്നലെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കാഠ്മണ്ഡു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ഫ്ലൈദുബൈ എഫ്ഇസെഡ് 1133 വിമാനമാണ് ലഖ്നൗ എയര്‍പോര്‍ട്ടിലേക്ക് വഴിതിരിച്ചു വിട്ടത്. കാഠ്മണ്ഡുവിനെ മോശം കാലാവസ്ഥ മൂലമാണ് വിമാനം വഴിതിരിച്ചു വിട്ടത്. യാത്രക്കാര്‍ക്ക് ലഘുഭക്ഷണവും വെള്ളവും നല്‍കിയ ശേഷം പ്രാദേശിക സമയം 10.15ന് വിമാനം യാത്ര തുടര്‍ന്നതായി ഫ്ലൈ ദുബൈ വക്താവ് അറിയിച്ചു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ലൈന്‍ ഖേദം പ്രകടിപ്പിച്ചു.
Read Also – 30,000 അടി ഉയരെ വിമാനം, എയർഹോസ്റ്റസിനെ തേടി വമ്പൻ സർപ്രൈസ്! 500 രൂപ മുടക്കി കിട്ടിയത് 21 കോടിയുടെ ജാക്പോട്ട്