ദിവാകരൻ കൊലക്കേസ്; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ആർ ബൈജുവിന്റെ ശിക്ഷകുറയ്ക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി
ദില്ലി: കോൺഗ്രസ് വാർഡ് പ്രസിഡന്റായിരുന്ന ചേർത്തല സ്വദേശി കെഎസ് ദിവാകരൻ കൊലക്കേസിൽ ശിക്ഷ കുറയ്ക്കണമെന്നാവശ്യപ്പെട്ടു
പ്രതിയായ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ആർ ബൈജുവിന്റെ ഹർജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്റെ ബെഞ്ചിന്റയാണ് ഉത്തരവ്. ശിക്ഷ കുറയ്ക്കണമെന്ന ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്.
കേസിൽ നേരത്തെ ബൈജുവിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ പത്തുവർഷമാക്കി ഹൈക്കോടതി കുറച്ചിരുന്നു. എന്നാൽ ഹൈക്കോടതി വിധിയിൽ എല്ലാ കാര്യങ്ങളും പരിശോധിച്ചിട്ടുള്ളതിനാൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. കയര്‍ കോര്‍പ്പറേഷന്റെ വീട്ടിലൊരു കയറുത്പന്നം പദ്ധതിയുടെ ഭാഗമായുള്ള കയര്‍തടുക്ക് വില്‍പനയിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്കെത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. അഭിഭാഷകൻ എംആർ അഭിലാഷാണ് ബൈജുവിനായി ഹാജരായത്.
ആലപ്പുഴ ദിവാകരൻ കൊലക്കേസ് പ്രതിയായ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ആർ ബൈജുവിന്റെ ഹർജി തള്ളി സുപ്രീംകോടതി. ശിക്ഷ കുറയ്ക്കണമെന്ന ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. നേരത്തെ വിചാരണക്കോടതി വിധിച്ച വധശിക്ഷ പത്തുവർഷമാക്കി ഹൈക്കോടതി കുറച്ചിരുന്നു. ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്റെ ബെഞ്ചിന്റയാണ് ഉത്തരവ്. അഭിഭാഷകൻ എംആർ അഭിലാഷാണ് ബൈജുവിനായി ഹാജരായത്.