താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്നതിനിടെ അപകടം; ഒരാള്‍ മരിച്ചു
കോഴിക്കോട്: ബാലുശ്ശേരി വട്ടോളി ബസാറില്‍ വാഹനാപകടത്തില്‍ 60 കാരന്‍ മരിച്ചു. ശിവപുരം കപ്പുറം കള്ളത്തോട്ടില്‍ കെടി ശ്രീധരന്‍ ആണ് മരിച്ചത്. ശ്രീധരന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാറിടിക്കുകയായിരുന്നു.
കപ്പുറം റോഡില്‍ നിന്ന് താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയിലേക്ക് പ്രവേശിച്ചപ്പോഴാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ശ്രീധരനെ ഉടന്‍തന്നെ സമീപത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ മൂത്തോറന്‍- അരിയായി ദമ്പതികളുടെ മകനാണ്. ഭാര്യ പുഷ്പ. മക്കള്‍: അര്‍ജുന്‍ (കണ്ണന്‍), അമൃത. സഹോദരങ്ങള്‍ കെടി ബാലന്‍, ലീല, ശാന്ത.
Read More:ഇസ്രയേല്‍ യുദ്ധവിമാനത്തിന് പറ്റിയ അബദ്ധം! ബോംബ് വര്‍ഷിച്ചത് സ്ഥലം മാറി; വിശദീകരണം നല്‍കി സൈന്യം