കോമാക്കി ടിഎൻ 95 മോഡൽ, എന്നും രാത്രി ഏഴിന് ചാര്‍ജിനിടുന്നത്; അപ്രതീക്ഷിതമായി പുലർച്ചെ പൊട്ടിത്തെറിച്ചു
മലപ്പുറം: ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് കത്തിയമർന്നു. കഴിഞ്ഞ ദിവസം വളാഞ്ചേരിയിലാണ് സംഭവം. ഇരിമ്പിളിയം സ്വദേശി സൈഫുദ്ദീന്‍റെ സ്കൂട്ടറാണ് പുലർച്ചെ മൂന്നിന് പൊട്ടിത്തെറിച്ചത്.
കോമാക്കി ടി.എൻ 95 മോഡല്‍ സ്കൂട്ടർ പൂർണമായും കത്തിനശിച്ചു. സഹോദരൻ ഷഫീഖ്, അയല്‍വാസികളായ ഉണ്ണി, മോഹനൻ, രമണി, പ്രഷീല, രമേശ് എന്നിവരുടെയും വീട്ടുകാരുടെയും സമയോചിത ഇടപെടല്‍ മൂലം വൻ അഗ്നിബാധ ഒഴിവായി. എന്നും രാത്രി ഏഴിന് വാഹനം ചാർജിങ്ങിനിടാറുണ്ടായിരുന്നു.