കേസരി 2 കാണാന്‍ എത്തുന്നവര്‍ അത് ചെയ്യരുത്, എന്‍റെ സിനിമയെ അപമാനിക്കുന്നതാണ് അത്: അക്ഷയ് കുമാര്‍

ദില്ലി: കേസരി ചാപ്റ്റര്‍ 2 എന്ന ചിത്രത്തിന്‍റെ തിരക്കിട്ട പ്രമോഷനിലാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍ ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം ദില്ലിയില്‍ മാധ്യമങ്ങളുമായി ചിത്രത്തിന്‍റെ ക്രൂ ചിത്രത്തിന്‍റെ പ്രത്യേക പ്രദര്‍ശനവും,  മുഖാമുഖം നടത്തി. ഈ പരിപാടിയില്‍ സിനിമ കാണാന്‍ എത്തുന്ന പ്രേക്ഷകരോട് അക്ഷയ് കുമാര്‍ ഒരു അഭ്യര്‍ത്ഥന നടത്തി. 

കേസരി 2 തിയേറ്ററുകളിൽ കാണുമ്പോൾ ആരും ഫോൺ ഉപയോഗിക്കരുതെന്നും മുഴുവൻ ശ്രദ്ധയോടെ സിനിമ ആസ്വദിക്കണമെന്നും അക്ഷയ് പ്രത്യേകം അഭ്യർത്ഥിച്ചു.

വാര്‍ത്ത സമ്മേളനത്തില്‍ സംസാരിച്ച അക്ഷയ് കുമാര്‍ പ്രേക്ഷകരോട് ഫോണുകൾ മാറ്റിവെച്ച് സിനിമയുടെ സംഭാഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അഭ്യർത്ഥിച്ചു. “നിങ്ങളെല്ലാം നിങ്ങളുടെ ഫോണുകൾ പോക്കറ്റിൽ സൂക്ഷിക്കണമെന്നും ഈ സിനിമയുടെ ഓരോ സംഭാഷണവും കേൾക്കണമെന്നും ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു. അത് വളരെയധികം അർത്ഥവത്തായ കാര്യമാണ്. സിനിമയ്ക്കിടെ നിങ്ങൾ നിങ്ങളുടെ ഇൻസ്റ്റാഗ്രാം നോക്കാന്‍ ശ്രമിച്ചാൽ അത് സിനിമയ്ക്ക് അപമാനമായിരിക്കും. അതിനാൽ എല്ലാവരും ഫോണുകൾ മാറ്റിവയ്ക്കണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.”

അതേ സമയം ചിത്രത്തിന്‍റെ സ്പെഷ്യല്‍ സ്ക്രീനിംഗില്‍ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ബിജെപി പാർലമെന്റ് അംഗങ്ങൾ അനുരാഗ് താക്കൂർ, ബൻസുരി സ്വരാജ് എന്നിവരുൾപ്പെടെ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കളും വിശിഷ്ട വ്യക്തികളും കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, മഞ്ജീന്ദർ സിംഗ് സിർസ, കപിൽ മിശ്ര, ആശിഷ് സൂദ് എന്നിവരുൾപ്പെടെ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കളും വിശിഷ്ട വ്യക്തികളും  പങ്കെടുത്തു.

പ്രമുഖ ചാണക്യപുരി തിയേറ്ററിൽ നടന്ന പരിപാടിയിൽ പ്രമുഖ നടന്മാരായ അക്ഷയ് കുമാറും ആർ. മാധവനും വിശിഷ്ടാതിഥികളെ നേരിട്ട് അഭിവാദ്യം ചെയ്തു. തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് മുമ്പ് സിനിമയുടെ ഒരു പ്രത്യേക പ്രദർശനം ആയിരുന്നു ഇത്. 

കരൺ സിംഗ് ത്യാഗി സംവിധാനം ചെയ്ത് കരൺ ജോഹർ നിർമ്മിച്ച കേസരി 2 ഏപ്രിൽ 18 ന് തിയേറ്ററുകളിൽ എത്തും. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പിന്നിലെ പറയപ്പെടാത്ത കഥ പറയുന്ന ചിത്രത്തിൽ അക്ഷയ് കുമാർ മലയാളിയായ അഭിഭാഷകന്‍ സി. ശങ്കരൻ നായരായി അഭിനയിക്കുന്നു. ചിത്രത്തില്‍ കഥകളി വേഷത്തില്‍ എത്തിയ അക്ഷയ് കുമാറിന്‍റെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കഥകളി വേഷത്തില്‍, സുവര്‍ണ്ണക്ഷേത്രത്തില്‍ പ്രാര്‍ത്ഥന: വിജയത്തിനായി ഉറച്ച് അക്ഷയ് കുമാര്‍, പ്രോമോഷന്‍ ഗംഭീരം

‘ടോയ്‌ലറ്റ്: ഏക് പ്രേം കഥ’ ചിത്രത്തെ പരിഹാസിച്ച ജയ ബച്ചന് അക്ഷയ് കുമാറിന്‍റെ കിടിലന്‍ മറുപടി!

By admin