കണ്ടാല്‍ അസ്സല്‍ ചോക്ലേറ്റ് മിഠായി, പൊതിതുറന്നാല്‍ ഞെട്ടു; ഉള്ളില്‍ സാക്ഷാല്‍ കഞ്ചാവ്, ഡല്‍ഹി സ്വദേശി പിടിയിൽ

കോഴിക്കോട്: കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ സീലംപൂര്‍ താലൂക്ക് സ്വദേശിയായ മൊഹനീസ് അജം (42) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് നാദാപുരം എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലായത്.

കുറ്റ്യാടി – തൊട്ടില്‍പാലം റോഡിലെ പലചരക്ക് കടയിലാണ് ഇയാള്‍ ഉണ്ടായിരുന്നത്. പിടികൂടുമ്പോള്‍ ഇയാളുടെ കൈവശം ചോക്ലേറ്റ് ഉണ്ടായിരുന്നു. പിടികൂടിയ കഞ്ചാവ് മിഠായിക്ക് 348 ഗ്രാം തൂക്കം വരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാദാപുരം റെയ്ഞ്ച് എക്സൈസ് ഇന്‍സ്‌പെക്ടര്‍ അനിമോന്‍ ആന്‍റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

Read More:കോമാക്കി ടിഎൻ 95 മോഡൽ, എന്നും രാത്രി ഏഴിന് ചാര്‍ജിനിടുന്നത്; അപ്രതീക്ഷിതമായി പുലർച്ചെ പൊട്ടിത്തെറിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin