ഐപിഎൽ: രാജസ്ഥാന് ഗംഭീര തുടക്കം, പരുക്ക് മൂലം സഞ്ജു പുറത്ത്
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാൻ റോയല്‍സിന് അതിവേഗത്തുടക്കം. പവർപ്ലെ അവസാനിക്കുമ്പോള്‍ 63-0 എന്ന നിലയിലാണ് രാജസ്ഥാൻ. യശസ്വി ജയ്സ്വാള്‍ (26), റിയാൻ പരാഗ് (2) എന്നിവരാണ് ക്രീസില്‍. പരുക്കുമൂലം നായകൻ സഞ്ജു സാംസണ്‍ കളം വിട്ടു. 19 പന്തില്‍ 31 റണ്‍സുമായി ബാറ്റ് ചെയ്യുമ്പോഴാണ് സഞ്ജുവിന് പേശിവലിവ് ഉണ്ടായത്.