ഇഷ്ട ബൈക്ക് ഇഎംഐക്ക് വാങ്ങൻ പ്ലാനുണ്ടോ? ക്രെഡിറ്റ് സ്കോർ എത്ര വേണം
സ്വന്തമായി വീട്, വാഹനം എന്നതൊക്കെ എല്ലാവരുടെയും ആഗ്രഹമാണ്. അതിന് സാമ്പത്തികമായി കെല്പില്ലാത്തവർ ഈ ആഗ്രഹം നടത്തുന്നത് വായ്പകളിലൂടെയാണ്. എന്നാൽ വായ്പ എടുക്കാൻ നേരത്തവും ക്രെഡിറ്റ് സ്കോറിനെ കുറിച്ച് അറിയുന്നത്. മികച്ച ക്രെഡിറ്റ് സ്കോറില്ലെങ്കിൽ വാദ്യോപ ലഭിക്കുന്നത് പ്രയാസകരമാകും. ഒന്നുകിൽ വായ്പ അപേക്ഷ തള്ളി പോകും അല്ലെങ്കിൽ ഉയർന്ന പലിശ നൽകേണ്ടി വരും.
കാരണം ക്രെഡിറ്റ് സ്കോർ എന്നത് വിശ്വാസ്യതയുടെ പ്രതീകം കൂടിയാണ്. അതായത്. ഒരു വ്യക്തിയുടെ ലോൺ തിരിച്ചടയ്ക്കാനുള്ള കഴിവിനെ കൂടി ഈ സ്കോർ കാണിക്കുന്നു. ഇന്ത്യയിൽ, ക്രെഡിറ്റ് സ്കോർ എന്നത് 300 മുതൽ 900 വരെയുള്ള നമ്പർ ശ്രേണിയാണ്. കടം വാങ്ങുന്നയാളുടെ വായ്പാ പശ്ചാത്തലം, തിരിച്ചടവ്ശേഷി തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് ഒരു വ്യക്തിയുടെ സ്കോർ കണക്കാക്കുന്നത്.ക്രെഡിറ്റ് സ്കോർ 700 ന് മുകളിലാണെങ്കിൽ അത് മികച്ച ക്രെഡിറ്റ് സ്കോറായി കണക്കാക്കപ്പെടും. ഒരു ലോണിന് അപേക്ഷിക്കുമ്പോൾ, ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഒരു വ്യക്തിയുടെ വായ്പാ യോഗ്യത വിലയിരുത്തുന്നതിന് പ്രാഥമികമായി ക്രെഡിറ്റ് സ്കോർ പരിശോധിക്കാറുണ്ട്. ഒരു വ്യക്തി തന്റെ ലോൺ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ, അത് ക്രെഡിറ്റ് സ്കോറിനെയും ബാധിക്കും .
ഒരു ബൈക്ക് അല്ലെങ്കിൽ സ്കൂട്ടർ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ വാഹന വായ്പ ലഭിക്കാൻ എത്ര ക്രെഡിറ്റ് സ്കോർ വേണം
750 ന് മുകളിൽ: 750-ൽ കൂടുതൽ ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ വേഗത്തിൽ വായ്പ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ കുറഞ്ഞ പലിശ നിരക്കിനായി സംസാരിക്കാനുള്ള യോഗ്യതയും ഉടമയ്ക്ക് ലഭിക്കും.
700 മുതൽ 750 വരെ: മികച്ച സ്കോറായി തന്നെയാണ് ഇതിനെ കണക്കാക്കുന്നത്. എന്നാൽ വായ്പ നിബന്ധനകൾ മുന്നോട്ട് വെക്കാൻ വായ്പയെടുക്കുന്നയാൾക്ക് കഴിഞ്ഞെന്ന് വരില്ല.
650 മുതൽ 700 വരെ: ലോൺ ലഭിക്കാനുള്ള സാധ്യത ഉണ്ട്. എന്നാൽ പലിശ നിരക്കിൽ കുറവ് ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
650-ൽ താഴെ:650-ൽ താഴെയുള്ള സ്കോറുകൾ മോശം സ്കോറുകളായി കണക്കാക്കപ്പെടുന്നു, കൂടാതെ വായ്പ ലഭിക്കുന്നത് പ്രയാസകരമായിരിക്കും.