ആശുപത്രിയോ കടകളോ ഇല്ല, സാധനങ്ങൾക്കായി വല്ലപ്പോഴുമെത്തുന്ന എയർക്രാഫ്റ്റിന് വേണ്ടി കാത്തിരിക്കുന്ന യുഎസ് ഗ്രാമം

ധുനിക നഗരങ്ങളുടെ സൗകര്യങ്ങളിൽ നിന്ന് വളരെ അകലെ മാറിനിൽക്കുന്ന ഒരു ഗ്രാമമാണ് അലാസ്കയിലെ പോർട്ട് അൽസ്വർത്ത്.  ശാന്തവും മഞ്ഞുമൂടിയതുമായ ഈ ഗ്രാമത്തിൽ വെറും 180 താമസക്കാർ മാത്രമാണ് ഉള്ളത്. കടകളോ ബാറുകളോ റെസ്റ്റോറന്‍റുകളോ ഇല്ലാത്ത അവരുടെ സമൂഹം, 200 മൈൽ അകലെ സ്ഥിതി ചെയ്യുന്ന ഏറ്റവും അടുത്തുള്ള നഗരമായ ആങ്കറേജിൽ നിന്നും വിമാന മാർഗ്ഗം എത്തിചേരുന്ന സാധനങ്ങളെയാണ് ആശ്രയിക്കുന്നത്. 

ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഈ ഗ്രാമത്തിൽ ജനിച്ച് വളർന്ന വ്യക്തിയാണ് 27 -കാരിയായ സലീന അൽസ്വർത്ത്. തന്‍റെ മുത്തച്ഛനും മുത്തശ്ശിയുമായ ബേബിന്‍റെയും മേരി അൽസ്‌വർത്തിന്‍റെയും പാരമ്പര്യം തുടരുന്നതിനായാണ് ഈ പെൺകുട്ടി ഇപ്പോഴും ഈ ഗ്രാമത്തിൽ തന്നെ തുടരുന്നത്. 1940 -കളിൽ യുഎസ് ഗവൺമെന്‍റിന്‍റെ ഹോംസ്റ്റേഡിങ് പ്രോഗ്രാമിന് കീഴിലാണ് ഇവരുടെ കുടുംബം പോർട്ട് അൽസ്വർത്തിൽ എത്തിയത്.

Read More: 17 ഡോക്ടർമാർ പരാജയപ്പെട്ടു, പിന്നാലെ നാല് വയസുകാരനില്‍ അപൂർവ രോഗം കണ്ടെത്തി ചാറ്റ് ജിപിടി

ഒറ്റപ്പെട്ട് ജീവിക്കുന്നതിന്‍റെ വെല്ലുവിളികൾ വളരെ വലുതാണെന്ന് സലീന പറയുന്നു. രണ്ട് മാസത്തിലൊരിക്കൽ മാത്രമാണ് പലചരക്ക് സാധനങ്ങൾ വിമാനത്തിൽ എത്തുന്നത്.  വിമാനങ്ങൾക്ക് എപ്പോൾ പറക്കാൻ കഴിയുമെന്ന് നിർണ്ണയിക്കുന്നതിൽ കാലാവസ്ഥയ്ക്കും വലിയ പങ്കുണ്ട്. ആശുപത്രികൾ ഒന്നും തന്നെ ഇവിടെയില്ല. ആകെയുള്ളത് ചെറിയൊരു ക്ലിനിക്ക് മാത്രമാണ്. അതുകൊണ്ട് തന്നെ പ്രസവാവശ്യങ്ങൾക്കും ശസ്ത്രക്രിയകൾക്കുമായി ആങ്കറേജിലേക്ക് ഇവർക്ക് പോകണം.

Read More: മരിച്ച് പോയ അമ്മയുടെ പെന്‍ഷന്‍ മൂന്ന് വര്‍ഷത്തോളം വാങ്ങിയത് മകൾ; അതിന് വിചിത്രമായ കാരണവും

ഗ്രാമത്തിലെ ഏക റീട്ടെയിൽ ഔട്ട്‌ലെറ്റ്, ലേക്ക് ക്ലാർക്ക് റിസോർട്ടിലെ ഒരു ഗിഫ്റ്റ് ഷോപ്പാണ്, അവിടെ മാനേജരായാണ് സലീന ജോലി ചെയ്യുന്നത്. എന്തെങ്കിലും വരുമാന മാർഗ്ഗങ്ങൾക്ക് ഇവർ ആങ്കറേജിനെ ആശ്രയിക്കണം. കാലാവസ്ഥ പ്രതികൂലമായാൽ ആഴ്ചകളോളം ആങ്കറേജിൽ നിന്ന് വിമാനങ്ങള്‍ ഇവിടേക്ക് എത്താത്ത അവസ്ഥ ഉണ്ടാകാറുണ്ടെന്നും ഇവർ പറയുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഈ കൊച്ച് ഗ്രാമം ഉപേക്ഷിച്ച് പോകാൻ തനിക്ക് ഒരിക്കൽ പോലും തോന്നിയിട്ടില്ലെന്നാണ് സലീന പറയുന്നത്.

Read More:  ‘ആര് പറഞ്ഞു ഇന്ത്യ മാറിയെന്ന്’; മോപ്പഡിന് പിന്നിലെ കോഴിക്കൂട്ടില്‍ കുട്ടികളെയുമായി പോകുന്നയാളുടെ വീഡിയോ വൈറൽ

By admin

You missed