അമ്പമ്പോ! ഹെയർ ഓയിൽ മാത്രം വിറ്റ് 30കാരി നേടിയത് 34 കോടി രൂപ, ഇങ്ങനെയൊരു ഇന്ത്യ കണക്ഷനും

ഇന്ത്യയുടെ തനതായ, പരമ്പരാഗത രീതിയിലൂടെ നി‌ർമിച്ചെടുത്ത ഹെയ‌‌ർ ഓയിൽ ബ്രാൻഡിലൂടെ 4 മില്യൺ ഡോളർ (ഏകദേശം 34 കോടി രൂപ) വരുമാനമുണ്ടാക്കി ഇന്ത്യൻ വംശജ. 30 കാരിയായ എറിം കൗർ ആണ് ഇത്തരത്തിൽ ലോക ശ്രദ്ധ നേടുന്നത്. ലണ്ടനിലാണ് എറിം കൗറിന്റെ ‘ബൈ എറിം’ എന്ന ആഡംബര ബ്രാന്റിന്റെ ആസ്ഥാനം. 2019 ലാണ് ബൈ എറിം സ്ഥാപിതമായത്. ബ്രാന്റ് ഉടമ എന്നതിലപ്പുറം  ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലും 700,000-ത്തിലധികം ഫോളോവേഴ്‌സുള്ള സംരംഭകയാണ് ഇവ‌ർ. ഹെയർ ഓയിൽ ബ്രാന്റിലൂടെ മാത്രം 4.2 മില്യൺ ഡോളർ സമ്പാദിച്ചുവെന്ന് സിഎൻബിസി മേക്ക് ഇറ്റ് റിപ്പോർട്ട് ചെയ്യുന്നു.

സിഎൻബിസി മേക്ക് ഇറ്റിന് നൽകിയ അഭിമുഖത്തിലാണ് ഈ ഇന്ത്യൻ ബന്ധമുൾപ്പെടെ സംരംഭക വെളിപ്പെടുത്തിയത്. ഹെയ‌ർ ഓയിൽ ഇത്രയും പ്രസിദ്ധമായത് തന്റെ ഇമോഷണലി ഇൻവെസ്റ്റ് ചെയ്ത ഉപഭോക്താക്കൾ കാരണമെന്നും അവർ പറഞ്ഞു. അമ്മമാരോ സഹോദരിമാരോ ഇല്ലാതെ വളർന്ന ആളുകളോടുള്ള സ്നേഹത്തിന്റെ ഫലമാണ് തന്റെ ബ്രാന്റെന്നും അവർ സിഎൻബിസി മേക്ക് ഇറ്റിനോട് ഒരു അഭിമുഖത്തിൽ പറഞ്ഞു. 

’30 വയസ്സുള്ളപ്പോൾ സ്വന്തം അമ്മ സ്തനാർബുദം ബാധിച്ച് മരിച്ചു. അമ്മയുടെ പ്രധാന ആക‌ർഷണം നീണ്ട മുടിയാണ്. അമ്മയെ അങ്ങനെ തന്നെ അനുകരിക്കാൻ ഞാൻ ശ്രമിച്ചു. കൗമാര കാലത്ത് മുത്തശ്ശി വ്യത്യസ്ത എണ്ണകളും ചേരുവകളും മുടിയിൽ പുരട്ടുമായിരുന്നു. എന്നാൽ പിന്നീടും ഞാനത് തുട‌ർന്നു. അതേ ഫോർമുലയാണ് ബൈഎറിം ഓയിലിന്റെ നിലവിലെ ഫോർമുല’-  എറിം കൗർ പറ‌ഞ്ഞു. 

സ്ഥാപനം സ്ഥാപിതമായ വ‌ർഷത്തിൽ തന്നെ 100,000 ഫോളോവേഴ്‌സിനെ നേടാൻ എറിം കൗറിന് കഴിഞ്ഞു. സോഷ്യൽ മീഡിയയിലൂടെയാണ് ബ്രാന്റിന്റെ പ്രധാന വ്യാപാരം നടത്തുന്നത്. ബൈഎറിമിന്റെ വെബ്‌സൈറ്റിൽ ഈ ഹെയർ ഓയിൽ 100% പ്രകൃതിദത്തവും ആയുർവേദ ചേരുവകൾ ഉപയോഗിച്ചുണ്ടാക്കുന്നതുമാണെന്ന് നൽകിയിട്ടുണ്ട്. നെല്ലിക്കയെണ്ണ, ആർഗൻ ഓയിൽ, വെളിച്ചെണ്ണ, ബദാം ഓയിൽ, കാസ്റ്റർ ഓയിൽ എന്നിവയുൾപ്പെടെയുള്ള 8 പ്രധാന സാധനങ്ങളാണ് കൂട്ടിലുള്ളതെന്നും എറിം കൗർ. 

ടോയ്‍ലറ്റ് പേപ്പറിൽ രാജിക്കത്ത്; ജീവനക്കാരന്‍റെ കാരണം പങ്കുവച്ച് കമ്പനി ഡയറക്ടർ, കുറിപ്പ് വൈറല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം…

By admin