അനാമികയ്ക്ക് കണക്കിന് കൊടുത്ത് നയന – പത്തരമാറ്റ് സീരിയൽ റിവ്യൂ
നന്ദുവും അനിയും തമ്മിൽ ഇടയ്ക്കിടെ കൂടിക്കാഴ്ച നടത്തുന്നത് അറിഞ്ഞ അനാമികയ്ക്ക് കലി കയറി നടപ്പാണ്. ആ ദേഷ്യം നയനയോട് തീർക്കാൻ എത്തിയിരിക്കുകയാണ് അനാമിക. വായിൽ തോന്നിയത് മുഴുവൻ വിളിച്ച് പറഞ്ഞെങ്കിലും എല്ലാം കേട്ട് ക്ഷമിച്ചാണ് നയന നിൽക്കുന്നത്. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ നോക്കാം.
അനാമികയുടെ സകല തോന്നിവാസവും കേട്ട് ക്ഷമകെട്ടാണ് നയന നിൽക്കുന്നത്. ഏത് നിമിഷവും അവളുടെ കണ്ട്രോൾ പോകും. അമ്മാതിരി വർത്തമാനമാണ് അനാമികയുടെ വായിൽ നിന്ന് വരുന്നത്. നന്ദു ഒരു അഴിഞ്ഞാട്ടക്കാരി ആണെന്നും, ഇനിയിപ്പോ ഗോവിന്ദൻ തന്നെയാണോ നിങ്ങളുടെ അച്ഛനെന്നും, അത് കനകയ്ക്ക് അല്ലെ അറിയൂ….തുടങ്ങിയ തോന്നിവാസം കൂടി അനാമിക വിളിച്ച് പറഞ്ഞു. ആ പറഞ്ഞ് നാക്ക് വായിൽ ഇട്ടതെ അനാമികയ്ക്ക് ഓർമ്മ കാണൂ …നയന അനാമികയുടെ കരണം നോക്കി ഒരെണ്ണം പൊട്ടിച്ചു. അടിപൊളി …കുറെ നേരമായി അനാമിക തുടങ്ങിയിട്ട് , ഈ അടി നേരത്തെ പൊട്ടിക്കേണ്ടതായിരുന്നു . കലക്കി നയനെ…എന്തായാലും അനാമികയുടെ ചെവിയിൽ നിന്ന് പൊന്നീച്ച പാറിയിട്ടുണ്ട്. തിരിച്ച് തല്ലാൻ നോക്കിയെങ്കിലും നയന അവളെ ചുരുട്ടി കൂട്ടി മുക്കിലേക്ക് ഇട്ടു. ഇനി മേലാൽ എന്റെ വീട്ടുകാരെ തൊട്ട് കളിച്ചാൽ നിന്റെ നാക്ക് പിഴുതെടുക്കുമെന്ന് വാണിങ് കൊടുത്ത് നയന അവിടെ നിന്നും നേരെ അവളുടെ വീട്ടിലേക്കാണ് പോയത്.
സംഭവിച്ച കാര്യങ്ങളെല്ലാം അവൾ നവ്യയോട് പറഞ്ഞു . ഇത്രയൊക്കെ ആയിട്ടും അവൾ ഒതുങ്ങിയില്ലെങ്കിൽ ഒരു തിരിച്ചടി കൊടുക്കാമെന്ന് അവർ തീരുമാനിച്ചു. അതിനായി നാളെ നന്ദുവിനെ അനന്തപുരിയിലേയ്ക്ക് കഴിക്കാൻ വിളിക്കാമെന്ന് അവർ പ്ലാൻ ചെയ്തു. അതോടൊപ്പം നവ്യ അനാമികയെ ഒന്ന് വിളിച്ച് വിരട്ടുകയും ചെയ്തു. നാളെ നന്ദു വീട്ടിലേയ്ക്ക് വരുമ്പോൾ മര്യാദയ്ക്ക് പെരുമാറിയില്ലെങ്കിൽ ദേവയാനിക്ക് പാലിൽ വിഷം കലക്കി കൊടുത്തത് നീയും നിന്റെ അമ്മയും ആണെന്ന സത്യം എല്ലാവരും അറിയുമെന്നും നവ്യ വാണിങ് നൽകി. ചുരുക്കിപ്പറഞ്ഞാൽ അനാമിക ഇപ്പൊ പെട്ട അവസ്ഥയിലാണ്.
സംഭവിച്ച കാര്യങ്ങളെല്ലാം അവൾ അവളുടെ അമ്മയോടും അച്ഛനോടും പറയുകയും തൽക്കാലം നവ്യ പറയും പോലെ അനുസരിക്കാൻ അവർ അവളെ ഉപദേശിക്കുകയും ചെയ്തു. ഇനി നന്ദുവിന്റെ വരവാണ്. അവൾ വീട്ടിലേയ്ക്ക് വരുന്നത് കാത്തിരിക്കുകയാണ് അനിയും. നന്ദു അനന്തപുരിയിലേയ്ക്ക് എത്തിയാൽ എങ്ങനെയാവും അനാമികയുടെ പെരുമാറ്റമെന്നറിയാൻ നമുക്ക് കാത്തിരിക്കാം. സംഭവബഹുലമായ കഥകളുമായി പത്തരമാറ്റ് ഇനി അടുത്ത എപ്പിസോഡിൽ കാണാം.