അധ്യാപകരുടെ പിഎഫ് ഹാക്ക് ചെയ്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം മാറ്റാൻ ശ്രമം, അധ്യാപകൻ പിടിയിൽ
മലപ്പുറം: അധ്യാപകരുടെ പി എഫ് അക്കൗണ്ട് ഹാക്ക് ചെയ്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം മാറ്റാൻ ശ്രമിച്ച അധ്യാപകൻ മലപ്പുറത്ത് അറസ്റ്റിലായി. കാടാമ്പുഴ എ യു പി സ്കൂളിലെ അധ്യാപകനായ സെയ്തലവിയാണ് (43) അറസ്റ്റിലായത്. കാടാമ്പുഴ പൊലീസാണ് സെയ്തലവിയെ അറസ്റ്റ്ചെയ്തത്. സ്കൂളിലെ ഹെഡ്മാസ്റ്റർ അറിയാതെ ആയിരുന്നു ഇയാൾ അധ്യാപകരുടെ പി എഫ് അക്കൗണ്ട് ഹാക്ക് ചെയ്ത് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാൻ ശ്രമിച്ചത്. സെയ്തലവിക്കെതിരെ എട്ടു കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത ലോട്ടറി ക്ഷേമനിധി ബോർഡിൽ വൻ തട്ടിപ്പ്. ലോട്ടറി തൊഴിലാളികൾ അടച്ച അംശാദായ തുക ക്ലാർക്കായ സംഗീത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി എന്നതാണ്. ക്ലാർക്ക് നടത്തിയ തട്ടിപ്പ് ഓഡിറ്റിൽ പോലും ആദ്യം കണ്ടെത്തിയില്ല. തെളിവുകള്‍ സഹിതം വിജിലൻസിന് പരാതി ലഭിച്ചു. വിജിലൻസ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് ക്ലാർക്കായ സംഗീത് നടത്തിയ ക്രമക്കേട് പുറത്തുവന്നത്. 2018 ൽ മാത്രം രണ്ടു തവണയായി 80 ലക്ഷം രൂപ സ്വന്തം അക്കൗണ്ടുകളിലേക്കും ബന്ധുവിന്‍റെ അക്കൗണ്ടിലേക്കും മാറ്റിയതായി കണ്ടെത്തി. വിജിലൻസ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ബോർഡ് പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ മാത്രം ഒന്നരകോടിയുടെ ക്രമക്കേട് കണ്ടെത്തി. 2018 മുതൽ 2021 വരെ സംഗീത് ബോർഡിൽ ജോലി ചെയ്തു. ഇതിന് ശേഷം ലോട്ടറി ഡയറക്ടറേറ്റിലേക്ക് മാറി. പക്ഷെ അപ്പോഴും ബോർഡിന്‍റെ ചെക്കുകള്‍ ഉപയോഗിച്ച് പണം പിൻവലിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ ധനകാര്യ പരിശോധനവിഭാഗം മുഴുവൻ സാമ്പത്തിക ഇടപാടുകളും പരിശോധിച്ചുവരുകയാണെന്ന് ക്ഷേമനിധി ബോർഡ് ചെയർമാൻ ടി ബി സുബൈർ പറഞ്ഞു. മ്യൂസിയം പൊലിസിലാണ് ബോർഡ് പരാതി നൽകിയത്. വിജിലൻസ് അന്വേഷണം നടക്കുന്നതിനാൽ പൊലിസ് ഇതേവരെ കേസെടുത്തിട്ടില്ല. ക്ലാർക്കായി സംഗീതം ഇപ്പോള്‍ മറ്റൊരു സംഭവത്തിൽ സസ്പെൻഷിനലാണ്. അവധിക്കു വേണ്ടി വ്യാജ മെഡിക്കൽ രേഖകള്‍ സമർപ്പിച്ചതിനാണ് ആറുമായി സസ്പെന്‍ഷനില്‍ കഴിയുന്നത്.