Malayalam News Live: ഓടുന്ന കാറിന്റെ ഡിക്കിയിൽ നിന്ന് പുറത്തേക്ക് കിടക്കുന്ന കൈ, പരിഭ്രാന്തരായി നാട്ടുകാർ; പിടിച്ചപ്പോൾ പ്രാങ്ക്
സിപിഎമ്മിനെ ആകെ അഴിച്ചു പണിയേണ്ടി വരുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബി. യുവാക്കളെ കൊണ്ടു വരാൻ പുതിയ മാർഗ്ഗങ്ങൾ ആലോചിക്കേണ്ടി വരും. പാർട്ടിയിൽ പുതിയ ആശയങ്ങളുടെ അഭാവം ഉണ്ടെന്നും ബേബി പറയുന്നു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയെ ഇന്നറിയാം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷ്, മുൻ എംഎൽഎ ടി.വി രാജേഷ് എന്നിവർ പരിഗണനയിൽ. എം. പ്രകാശൻ, എൻ ചന്ദ്രൻ എന്നിവരുടെ പേരുകളും ചർച്ചകളിൽ സജീവമാണ്.