സഹകരണ ബാങ്കിനുള്ളിൽ പെട്രോളുമായി സ്ത്രീ; ലേലത്തിൽ സ്ഥലം വിറ്റ് കിട്ടിയതിൽ ലോൺ കഴിഞ്ഞുള്ള തുക നൽകണമെന്ന് ആവശ്യം
തൃശൂര്‍: ബാങ്കിനുള്ളിൽ പെട്രോളുമായി പ്രതിഷേധം. തൃശൂർ തിരൂർ സഹകരണ ബാങ്കിൽ പെട്രോളുമായി സ്ത്രീയുടെ പ്രതിഷേധം. ബാങ്ക് ലേലത്തിൽ സ്ഥലം വിറ്റ ശേഷം ലഭിച്ച അധിക തുക നൽകാത്തതിലാണ് പോട്ടോർ സ്വദേശിയായ സരസ്വതി ആത്മഹത്യാ ഭീഷണി മുഴക്കിയത്.പ്രതിഷേധത്തിനിടെ തളർന്നുവീണ സരസ്വതിയെ ആശുപത്രിയിലേക്ക് മാറ്റി. ലേലത്തിൽ ഭൂമി വിറ്റതിൽ വായ്പ തുക എടുത്ത ശേഷം 10 ലക്ഷം രൂപ ബാങ്ക് നൽകണമെന്നായിരുന്നു ആവശ്യം.
ലോണിന് ജാമ്യമായി വച്ച സ്ഥലം ബാങ്ക് ജപ്തി ചെയ്ത് വിൽപന നടത്തിയിരുന്നു. സ്ഥലത്തിന് ലോൺ തുകയേക്കാൾ മൂല്യമുണ്ടെന്നും ലോണും പലിശയും കഴിച്ചുള്ള തുക തിരികെ നൽകണമെന്നാണഅ സരസ്വതിയുടെ ആവശ്യം. ഇക്കാര്യത്തിൽ ബാങ്ക് പ്രതികരിച്ചിട്ടില്ല. ലേലത്തിൽ അധിക തുക ലഭിച്ചെന്നും പത്ത് ലക്ഷം രൂപ തരണമെന്നുമാണ് സരസ്വതി ആവശ്യപ്പെട്ടത്.
അപൂര്‍വ നേട്ടം! അമ്മ കരസേനയിലെ ലഫ്.ജനറൽ, മകൻ വ്യോമസേന ഫ്ലൈറ്റ് ലഫ്റ്റനന്‍റ്; ഇരുവർക്കും സേനാ മെഡൽ