വഖഫ് നിയമം മുസ്ലിങ്ങള്‍ക്കെതിരല്ല, വര്‍ഷങ്ങളായി നിലനിൽക്കുന്ന തെറ്റ് തിരുത്തുകയാണ് സര്‍ക്കാര്‍: കിരണ്‍ റിജിജു

കൊച്ചി: വഖഫ് നിയമം മുസ്ലിങ്ങള്‍ക്കെതിരല്ലെന്നും നിയമ ഭേഗതിയിലൂടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തെറ്റ് തിരുത്തുകയാണ് സര്‍ക്കാരെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജിജു കൊച്ചിയിൽ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. മുസ്ളിങ്ങൾക്കെതിരായ നീക്കം കേന്ദ്രം നടത്തുന്നു എന്ന പ്രചരണത്തിനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഇത് തെറ്റാണെന്നും മന്ത്രി പറഞ്ഞു.

ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള നിയമ ഭേദഗതിയല്ല ഇത്. നിയമ ഭേദഗതി നടത്തിയില്ലാരുന്നില്ലെങ്കിൽ ഏതു ഭൂമിയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് സർക്കാർ നിയമ ഭേദഗതിക്ക് തയാറായതെന്നും കിരണ്‍ റിജിജു പറഞ്ഞു.

മുനമ്പത്തെ ജനങ്ങളുടെ ഭരണഘടന അവകാശം നിഷേധിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എന്തിനാണ് യുഡിഎഫിന്‍റെ ഭാഗമായ മുസ്ളിം ലീഗ് ഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ പോകുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.

ജനങ്ങള്‍ക്ക് മനസിലാകുന്ന ഭാഷയിൽ സംസാരിക്കാൻ പാര്‍ട്ടിക്കാകുന്നില്ല; അഴിച്ചുപണി അനിവാര്യമെന്ന് എംഎ ബേബി

By admin