ബാറിൽ വെച്ച് തുറിച്ച് നോക്കിയെന്ന് പറഞ്ഞ് തർക്കം, പിന്നാലെ യുവാവിന് നേരെ വടിവാൾ വീശി; രണ്ട് പേർ അറസ്റ്റിൽ

തൃശൂർ: ബാറിൽ വെച്ച് തുറിച്ച് നോക്കിയെന്ന കാരണത്താൽ യുവാവിന് നേരെ വടിവാൾ വീശിയ രണ്ട് പേർ അറസ്റ്റിൽ. നാട്ടിക സ്വദേശികളായ ചുപ്പാരു എന്ന അമൽ (26), മിഥുൻ (21) എന്നിവരെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. തൃപ്രയർ തളിക്കുളത്തുള്ള ബാറിലാണ് സംഭവം.

വിഷു ദിനത്തിൽ വൈകീട്ട് 7.30 ന് നാട്ടിക സ്വദേശി വിബിൻ കുമാർ (45) എന്നയാളെ വാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വിബിൻ കുമാറും സുഹൃത്തുക്കളും തളിക്കുളത്തുള്ള ബാറിൽ നിന്ന് മദ്യപിച്ച് പുറത്തേക്ക് വരുമ്പോൾ അമലും മിഥുനും മറ്റ് രണ്ട് പേരും ഇറങ്ങി വരുന്നുണ്ടായിരുന്നു. വിബിൻ കുമാർ ഇവരെ തുറിച്ച് നേക്കി എന്നാരോപിച്ച് ആദ്യം തർക്കമായി. പിന്നീട് പിടിച്ചുതള്ളി താഴെയിടുകയും മുഖത്ത് ഇടിച്ച് പരിക്കേൽപ്പിക്കുകയും വടിവാൾകൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. 

അമലിനെതിരെ വലപ്പാട് പൊലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസും അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതിനുള്ള രണ്ട് കേസുകളും അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസുമുണ്ട്. മിഥുനെതിരെ വലപ്പാട് പൊലീസ് സ്റ്റേഷനിൽ രണ്ട് അടിപിടിക്കേസുകളുണ്ട്. വലപ്പാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ രമേഷ്, എസ് ഐ എബിൻ, പ്രൊബേഷൻ എസ് ഐ ജിഷ്ണു, ഡ്രൈവർ ചഞ്ചൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഫുട്ബോൾ കളിച്ച് മടങ്ങുമ്പോൾ അപകടം; ബൈക്ക് റോഡരികിലെ ഭിത്തിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin