കെ എം എബ്രഹാം കള്ളം പറയുന്നതിൽ വിദഗ്ധൻ, തനിക്കെതിരെ ഉണ്ടെന്ന് പറയുന്ന കേസ് കോടതി തള്ളിയെന്ന് ജേക്കബ്തോമസ്
എറണാകുളം:അൻധികൃത സ്വത്ത് സമ്പാദനത്തില്‍ ആരോപണ വിധേയനായി അന്വേഷണ കെഎം എബ്രഹാമിന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ജേക്കബ് തോമസിന്‍റെ മറുപടി.’കെഎം എബ്രഹാം കള്ളം പറയുന്നതിൽ വിദഗ്ധനെന്ന് ജേക്കബ് തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.തനിക്കെതിരെ ഉണ്ടെന്നു പറയുന്ന കേസ് ഹൈക്കോടതി തന്നെ തള്ളിക്കളഞ്ഞതാണ് ഇക്കാര്യം മറച്ചു വെച്ചാണ് കെഎം എബ്രഹാം സംസാരിക്കുന്നത്.കോടതിയോട് ബഹുമാനം ഉണ്ടെങ്കിൽ എബ്രഹാം ഇത് പറയില്ല.എന്തിനാണ് കെഎം എബ്രഹാം ഭയപ്പെടുന്നത്
അഴിമതി ആരോപണങ്ങൾ തേച്ചു മാച്ചു കളയാനാണ് റിട്ടയർ ചെയ്ത ശേഷവും എബ്രഹാം അധികാരത്തിൽ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു
ശിവശങ്കരൻ ചെയ്ത കാര്യങ്ങൾ ചെയ്യാനാണ് മുഖ്യമന്ത്രി എബ്രഹാമിനെ ഇരുത്തിയിരിക്കുന്നത്.ശിവശങ്കരൻ ചെയ്തത് എന്തൊക്കെയെന്ന് സ്വപ്ന സുരേഷ് വിളിച്ചു പറഞ്ഞു. അതു പോലെ എബ്രഹാം ചെയ്ത കാര്യങ്ങളും ഏതെങ്കിലും സ്വപ്ന സുരേഷ് ഒരിക്കൽ പറയും.ഹൈക്കോടതി ഉത്തരവ് മുഖ്യമന്ത്രിക്കും എതിരാണ്.സർക്കാരിൻ്റെ പണം ഉപയോഗിച്ച് അഴിമതി കേസുകൾ നടത്താനാണ് എബ്രഹാം അധികാരത്തിൽ തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു