കുവൈത്തിൽ മലയാളി സ്കൂൾ വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട മൈലപ്ര സ്വദേശി ജിജി സാമൂവൽ, ആശ ദമ്പതികളുടെ മകളും യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയുമായ ഷാരോൺ ജിജി സാമുവൽ (16) ആണ് ഇന്ന് രാവിലെ മരിച്ചത്. ബ്രദറൺ ബിലീവേഴ്സ് അസംബ്ലി കുവൈത്ത് സഭാംഗമാണ്, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.  

Read Also – ഉംറ തീർഥാടനത്തിന് എത്തിയ മലയാളി മക്കയിൽ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin