കിവിപ്പഴത്തിന്റെ ഈ അതിശയിപ്പിക്കുന്ന ഗുണങ്ങൾ അറിയാതെ പോകരുത്
കിവിപ്പഴത്തിന്റെ ഈ അതിശയിപ്പിക്കുന്ന ഗുണങ്ങൾ അറിയാതെ പോകരുത്.
കിവിപ്പഴത്തിന്റെ ഈ അതിശയിപ്പിക്കുന്ന ഗുണങ്ങൾ അറിയാതെ പോകരുത്.
കിവിപ്പഴത്തിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി അടങ്ങിയ കിവിപ്പഴം പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.
ശരീരത്തിലെ പ്രോട്ടീനുകളുടെ ദഹനത്തിന് സഹായിക്കുന്ന എന്‍സൈം എന്ന ഘടകം കിവിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് വിട്ടുമാറാത്ത മലബന്ധം പ്രശ്‌നം അകറ്റുന്നതിന് സഹായിക്കുന്നു.
കിവിപ്പഴത്തിലെ നാരുകളും ഫൈറ്റോകെമിക്കലുകളും ആമാശയം, കുടല്‍, വന്‍കുടല്‍ എന്നിവയിലെ അര്‍ബുദങ്ങള്‍ തടയുന്നതിന് സഹായിക്കുന്നു.
കിവിപ്പഴത്തില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
കിവിപ്പഴത്തിലെ വിറ്റാമിൻ സി, ഇ പോലുള്ള ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുകയും, യുവത്വമുള്ള ചർമ്മം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
കിവിപ്പഴത്തിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനിൽ നിന്ന് സംരക്ഷിക്കുകയും കാഴ്ച മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
കിവിപ്പഴത്തിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
കിവിപ്പഴത്തിൽ കലോറി കുറവാണ്. അത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്.
കിവിപ്പഴത്തിലെ വിറ്റാമിൻ കെ അസ്ഥികളെ ആരോഗ്യത്തോടെ നിലനിർത്തുകയും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.