ഏത് സമയത്ത് നോക്കിയാലാണ് ശരീരഭാരം ക്യത്യമായി അറിയാൻ കഴിയുക ?
ഏത് സമയത്ത് നോക്കിയാലാണ് ശരീരഭാരം ക്യത്യമായി അറിയാൻ കഴിയുക ?
ഏത് സമയത്ത് നോക്കിയാലാണ് ശരീരഭാരം ക്യത്യമായി അറിയാൻ കഴിയുക?
ആഴ്ചയിലൊരിക്കൽ ഏതെങ്കിലും ഒരു ദിവസം മാത്രം ശരീരഭാരം നോക്കുക.
രാവിലെ ഉറക്കമുണർന്നശേഷം വെറുവയറ്റിൽ ഭാരം നോക്കുന്നതാണ് ഏറെ നല്ലത്. അപ്പോഴാണ് ക്യത്യമായ ഭാരം അറിയാൻ പറ്റുക എന്ന് പോഷകാഹാര വിദഗ്ധൻ ന്മാമി അഗർവാൾ പറയുന്നു.
ഓരോ ദിവസവും ശരീരത്തിലെ ജലത്തിന്റെ അളവ്, ഭക്ഷണത്തിന്റെ അളവ് ഇതെല്ലാം വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. അതുകൊണ്ട് ദിവസവും ഭാരം നോക്കുന്നത് നന്നല്ല.
ഹോർമോൺ മാറ്റങ്ങൾ ശരീരത്തിൽ വെള്ളം കെട്ടിനിൽക്കുന്നതിനും വയറു വീർക്കുന്നതിനും കാരണമാകുന്നു. അതിനാൽ ആർത്തവത്തിന് മുമ്പ് ഭാരം നോക്കുന്നതും ശരിയായ ഭാരം അറിയാൻ പറ്റില്ല.
മലബന്ധമുള്ള സമയത്തും ഭാരം നോക്കുന്നത് ശരിയായ ഭാരം അറിയാൻ പറ്റില്ല. മലബന്ധം കുറയ്ക്കാൻ ജലാംശം വർദ്ധിപ്പിക്കുകയും കൂടുതൽ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുക.
രാത്രിയിൽ കിടക്കുന്നതിന് മുമ്പ് ഭാരം നോക്കുന്നതും ക്യത്യമായി ഭാരം അറിയാൻ സാധിക്കില്ല .
ഭക്ഷണം കഴിച്ച ശേഷം ഉടനെ ഭാരം നോക്കുന്നത് നന്നല്ല. ഭക്ഷണം കഴിച്ച് 12–24 മണിക്കൂർ കഴിഞ്ഞ ശേഷം മാത്രം ഭാരം നോക്കുക.