എംജി കാറുകൾക്ക് ഏപ്രിൽ മാസത്തിൽ വമ്പൻ ഓഫറുകൾ
ജെഎസ്‍ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ, 2025 ഏപ്രിലിൽ 3.92 ലക്ഷം രൂപ വരെ വമ്പിച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. തിരഞ്ഞെടുത്ത എംജി കാറുകളുടെ 2024 പതിപ്പ് വാങ്ങുന്നവർക്ക് കൂടുതൽപണം ലാഭിക്കാം. ഈ മാസം ലഭ്യമായ ഡീലുകൾ നോക്കാം.
എംജി ആസ്റ്റർ കിഴിവുകൾ
ആസ്റ്റർ എസ്‌യുവിയുടെ തിരഞ്ഞെടുത്ത 2024 വേരിയന്റുകളിൽ ഉപഭോക്താക്കൾക്ക് 1.45 ലക്ഷം രൂപ വരെ ലാഭിക്കാം. ഏറ്റവും ഉയർന്ന ആനുകൂല്യങ്ങൾ സാവി പ്രോ ടർബോ അറ്റ് വേരിയന്റിലാണ്, ഇതിൽ 75,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 35,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്നു. മിഡ്-സ്‌പെക്ക്, ബേസ് വേരിയന്റുകളിൽ 35,000 രൂപ മുതൽ 70,000 രൂപ വരെയാണ് ആനുകൂല്യങ്ങൾ. 2025 എംജി ആസ്റ്ററിന് 65,000 രൂപ മുതൽ 70,000 രൂപ വരെയുള്ള കിഴിവുകൾ ലഭിക്കും.
എംജി കോമറ്റ് ഇവി കിഴിവുകൾ
ഏറ്റവും ചെറിയ ഇലക്ട്രിക് വാഹനമായ എംജി കോമറ്റ് ഇവിയിൽ തുടങ്ങി 2024ൽ നിർമ്മിച്ച എക്സ്ക്ലൂസീവ് വേരിയന്റ് 45,000 രൂപ വരെ കിഴിവോടെ ലഭ്യമാണ്. ഇതിൽ 20,000 രൂപ ക്യാഷ് ബെനിഫിറ്റ്, 20,000 രൂപ ലോയൽറ്റി ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ഉൾപ്പെടുന്നു. അതേസമയം 2025 കോമറ്റ് വേരിയന്റുകളിൽ വേരിയന്റും ലഭ്യതയും അനുസരിച്ച് 35,000 മുതൽ 40,000 രൂപ വരെയാണ് കിഴിവുകൾ.
എംജി ഗ്ലോസ്റ്റർ
ഗ്ലോസ്റ്റർ ഫുൾ-സൈസ് എസ്‌യുവി വരും മാസങ്ങളിൽ ഒരു പ്രധാന ഫെയ്‌സ്‌ലിഫ്റ്റിന് വരാനിരിക്കുകയാണ്. അതിനാൽ കമ്പനി അതിന്റെ 2024 വേരിയന്റുകളിൽ വൻ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. വാങ്ങുന്നവർക്ക് എസ്‌യുവിയിൽ 6.5 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും, ഇത് വേരിയന്റും നഗരവും അനുസരിച്ച് വ്യത്യാസപ്പെടുന്നു. തിരഞ്ഞെടുത്ത വേരിയന്റുകളിൽ 90,000 രൂപ ക്യാഷ് ബെനിഫിറ്റ്, 10,000 മുതൽ 90,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബെനിഫിറ്റ്, 5,000 മുതൽ 15,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ഉൾപ്പെടുന്നു. നിലവിലുള്ള എംജി ഉടമകൾക്കും 20,000 രൂപ ലോയൽറ്റി ബോണസും ലഭിക്കും.
എംജി ഹെക്ടറും ഹെക്ടർ പ്ലസ്സും
എംജി ഹെക്ടർ പ്ലസ് ഷാർപ്പ് പ്രോ പെട്രോൾ സിവിടി, ആറ് സീറ്റർ വേരിയന്റ് എന്നിവയിൽ വാങ്ങുന്നവർക്ക് 3.92 ലക്ഷം രൂപ വരെ ലാഭിക്കാം. ഡിസ്‌കൗണ്ടിൽ 90,000 രൂപ ക്യാഷ് ബെനിഫിറ്റ്, 90,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 20,000 രൂപ ലോയൽറ്റി ബോണസ്, 15,000 രൂപ കോർപ്പറേറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഹെക്ടർ പ്ലസ് സ്മാർട്ട് പ്രോ ഡീസൽ-എംടി, 7 സീറ്റർ എന്നിവയ്ക്ക് 1.95 ലക്ഷം രൂപ വരെ കിഴിവുകൾ ലഭിക്കും. എംജി ഹെക്ടർ അഞ്ച് സീറ്റർ, സാവി പ്രോ പെട്രോൾ-സിവിടി വേരിയന്റിന് 3.73 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും.
ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.