Vishu 2025: വിഷുവിന് സ്പെഷ്യല്‍ മട്ട അരി പായസം തയ്യാറാക്കാം; റെസിപ്പി

Vishu 2025: വിഷുവിന് സ്പെഷ്യല്‍ മട്ട അരി പായസം തയ്യാറാക്കാം; റെസിപ്പി

‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Vishu 2025: വിഷുവിന് സ്പെഷ്യല്‍ മട്ട അരി പായസം തയ്യാറാക്കാം; റെസിപ്പി

 

ഇന്ന് വിഷു സദ്യക്കൊപ്പം മട്ട അരി പായസം തയ്യാറാക്കിയാലോ?  

വേണ്ട ചേരുവകൾ   

മട്ട അരി -1/2 കിലോ
പാൽ – 3 ലിറ്റർ
പഞ്ചസാര -1/2 കിലോ
ഏലയ്ക്കാ പൊടി – 1/2 സ്പൂൺ
നെയ്യ് – 4 സ്പൂൺ
അണ്ടിപ്പരിപ്പ് – 3 സ്പൂൺ
ഉണക്കമുന്തിരി – 3 സ്പൂൺ

തയ്യാറാക്കുന്ന വിധം

മട്ട അരി നല്ലതുപോലെ കഴുകി വൃത്തിയാക്കി കുറച്ചുനേരം വെള്ളത്തിൽ കുതിരാനായി വെച്ചതിനു ശേഷം നന്നായിട്ട് ഇതിനെ കുറച്ചു വെള്ളം ഒഴിച്ചു വേവിക്കാന്‍ വയ്ക്കുക. കുറുകി വന്നു കഴിയുമ്പോൾ അതിലേയ്ക്ക് പാൽ ചേർത്ത് കൊടുത്ത് വീണ്ടും നന്നായിട്ട് ഇളക്കി യോജിപ്പിച്ച് വേവിച്ച് കുറുക്കുക. ഇനി ഇതിലേക്ക് പഞ്ചസാരയും ഏലയ്ക്കാ പൊടിയും ചേർത്തു കൊടുക്കുക. കുറച്ചു നെയ്യും കൂടി ചേർത്ത് നന്നായിട്ട് യോജിപ്പിച്ചെടുക്കാം. ശേഷം ഇതിലേയ്ക്ക് അണ്ടിപരിപ്പും ഉണമുന്തിരിയും വറുത്ത് ചേർത്തു കൊടുക്കാം. 

Also read: വിഷുവിന് സ്പെഷ്യല്‍ ചൗവരി പായസം തയ്യാറാക്കാം; റെസിപ്പി

By admin