300 കോടിയുടെ അമരന് ശേഷം ശിവകാർത്തികേയൻ; മുരുഗദോസിന്റെ ‘മദ്രാസി’ റിലീസ് പ്രഖ്യാപിച്ചു

മിഴകത്തിന്റെ സൂപ്പർ താരം ശിവകാർത്തികേയൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മദ്രാസിയുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബർ 5ന് തിയറ്ററുകളിൽ എത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ട് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. എ.ആർ. മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

രുക്മിണി വസന്ത് നായികയായി അഭിനയിക്കുന്നു മദ്രാസി, അവരുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ്. “മദ്രാസി ഒരു ആക്ഷൻ ചിത്രമാണ്. ഗജിനിയുടെ മാതൃകയിലായിരിക്കും ഇത്. ഇരുണ്ട വശങ്ങളുള്ള ഒരു പ്രണയകഥയാണിത്. അവസാന ഷെഡ്യൂൾ ഉൾപ്പെടെ ഏകദേശം 22 ദിവസത്തെ ഷൂട്ടിംഗ് ബാക്കിയുണ്ട്. ഏപ്രിൽ പകുതിയോടെ ചിത്രീകരണം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” എന്നാണ് സിനിമയെ കുറിച്ച് നേരത്തെ മുരു​ഗദേസ് പറഞ്ഞത്. വിദ്യുത് ജാംവാൾ പ്രതിനായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ അനിരുദ്ധ് സംഗീതസംവിധായകനായി എത്തുന്നു.

അമരൻ ആണ് ശിവകാർത്തിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. റിലീസ് ദിനം മുതൽ ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് അമരൻ കാഴ്ചവയ്ക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 335 കോടി ക്ലബ്ബിലും അമരൻ ഇടം നേടി. സോളോ ഹീറോ ആയി 250 കോടി ക്ലബ്ബില്‍ കയറുന്ന നാലാമത്തെ തമിഴ് താരം എന്ന ഖ്യാതിയും ശിവകാര്‍ത്തികേയന്‍ സ്വന്തമാക്കിയിരുന്നു. ശിവ കാർത്തികേയന്റെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രം കൂടിയാണ് അമരൻ. രജനികാന്ത്, വിജയ്, കമല്‍ ഹാസന്‍ എന്നിവരാണ് സോളോ ഹീറോ ചിത്രങ്ങളിലൂടെ ഇതിന് മുന്‍പ് 250 കോടി ക്ലബ്ബില്‍ തമിഴ് സിനിമയില്‍ നിന്ന് ഇടംപിടിച്ച നായകന്മാര്‍.

ബേബി ഗേൾ സെറ്റിൽ നിവിൻ പോളി; 15 ദിവസം പ്രായമായ രുദ്രയെ കയ്യിലേന്തി താരം, വരവേറ്റ് അരുൺ വർമ്മ

2024 ഒക്ടോബർ 31ന് റിലീസ് ചെയ്ത ചിത്രമാണ് അമരൻ. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേർന്നായിരുന്നു നിർമ്മാണം. ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്റെ കഥ പറഞ്ഞ ചിത്രമാണ് അമരൻ. ഈ വേഷത്തിൽ ആണ് ശിവ കാർത്തികേയൻ എത്തിയത്. മേജർ മുകുന്ദായാണ് ശിവ കാർത്തികേയൻ വേഷമിട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

By admin