12 ഡോളറിന് ഗൂഗിൾ ഡൊമൈൻ സ്വന്തമാക്കിയ ഇന്ത്യക്കാരൻ; തിരിച്ച് വാങ്ങാൻ ഗൂഗിൾ മുടക്കിയത് ലക്ഷങ്ങൾ
ഏത് വലിയ ബുദ്ധിമാനും തെറ്റുപറ്റാം. ഗൂഗിളിന് പിന്നിലെ ബുദ്ധി കേന്ദ്രങ്ങൾക്കും ഒരിക്കൽ അങ്ങനെ ഒരു തെറ്റുപറ്റി. ആ തെറ്റ് കണ്ടുപിടിച്ചത് ഒരു ഇന്ത്യക്കാരനായിരുന്നു. 2015 -ലാണ് സംഭവം. ഗുജറാത്തിലെ മാണ്ഡവിയിൽ നിന്നുള്ള മുൻ ഗൂഗിൾ ജീവനക്കാരനായ സന്മയ് വേദ് ഒരിക്കൽ വില്പനയ്ക്കായി ലിസ്റ്റ് ചെയ്തിട്ടുള്ള ഡൊമൈനുകൾ പരിശോധിക്കുന്നതിനിടയിൽ അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ച കണ്ടു. വെറും 12 ഡോളറിന് (ഏകദേശം 1033 രൂപ) Google.com വിൽപ്പനയ്ക്കായി ലിസ്റ്റ് ചെയ്തിരിക്കുന്നു. കമ്പനി പിശക് മനസ്സിലാക്കി ഇടപാട് റദ്ദാക്കുന്നതിന് മുമ്പ് അദ്ദേഹം 12 ഡോളർ മുടക്കി ഡൊമെയ്ൻ സ്വന്തമാക്കുകയും ഗൂഗിളിന്‍റെ വെബ്‌മാസ്റ്റർ ടൂളുകളിലേക്ക് ആക്‌സസ് നേടുകയും ചെയ്തു.
ഗൂഗിളിന്‍റെ പിഴവ് കണ്ടെത്തിയ വേദിന് ഗൂഗിൾ 6,006.13 പൗണ്ട് (ഏകദേശം 4.07 ലക്ഷം രൂപ) പാരിതോഷികം നൽകി. എന്നാൽ, സന്മയ് വേദ് ആ പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചതായി ഗൂഗിൾ അറിഞ്ഞതോടെ ആ തുക ഇരട്ടിയായി.18 സംസ്ഥാനങ്ങളിലായി 404 സൗജന്യ സ്കൂളുകൾ നടത്തുന്ന, പിന്നോക്ക പ്രദേശങ്ങളിലെ 39,200-ലധികം കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന ഒരു ചാരിറ്റി ഫൗണ്ടേഷന് വേദ് മുഴുവൻ പ്രതിഫലവും സംഭാവന ചെയ്തു.
His name was Sanmay Ved.
A former Google employee who worked at the company as an account strategist between 2007 and 2012.
That night, while browsing Google Domains, he saw something that shocked him: pic.twitter.com/f2oa3hKMJT
— tony (@Tony_DCU) April 1, 2025
അപ്രതീക്ഷിത സംഭവത്തെക്കുറിച്ച് വിശദമായ ഒരു വിവരണം വേദ് ലിങ്ക്ഡ്ഇനിൽ നൽകി. ആ കുറിപ്പിൽ അദ്ദേഹം പറയുന്നത് സെർച്ച് ബാറിൽ ഗൂഗിൾ എന്ന് നൽകിയപ്പോൾ അത് ലഭ്യമാണെന്ന് കാണിച്ച് കൊണ്ടുള്ള ഒരു ലിസ്റ്റ് താൻ കാണുകയായിരുന്നുവെന്നും. ഉടൻതന്നെ അത് വാങ്ങുകയായിരുന്നെന്നും വേദ് വ്യക്തമാക്കി. ഇടയ്ക്ക് എപ്പോഴെങ്കിലും വെച്ച് എറർ സംഭവിക്കുമെന്നാണ് താൻ കരുതിയിരുന്നതെങ്കിലും വളരെ വേഗത്തിൽ ഡൊമൈൻ വാങ്ങിക്കാൻ കഴിഞ്ഞത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.