വെള്ളിമാടുകുന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിൻ്റെ നിരീക്ഷണത്തിൽ ഇരുന്ന 17കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: വെള്ളിമാടുകുന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിൻ്റെ നിരീക്ഷണത്തിൽ ഇരുന്ന പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. 
ഒബ്സർവേഷൻ ഹോമിൽ കഴിഞ്ഞ കുട്ടിയാണ് മരിച്ചത്. കണ്ണൂർ സ്വദേശിയായ 17കാരനെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ മുറിയിൽ കുട്ടി  ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. 

ലൈഫ് പദ്ധതിയുടെ പണം കൈക്കലാക്കിയതിൽ വൈരാ​ഗ്യം; തിരുവല്ലയിൽ യുവാവ് കുത്തേറ്റു മരിച്ചു, ഒരാൾക്ക് പരിക്ക്

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin