പെരിന്തൽമണ്ണ ആലിപ്പറമ്പിൽ യുവാവ് കുത്തേറ്റ് മരിച്ചു; അയൽവാസി പൊലീസ് കസ്റ്റഡിയിൽ
മലപ്പുറം: പെരിന്തൽമണ്ണ ആലിപ്പറമ്പിൽ യുവാവ് കുത്തേറ്റ് മരിച്ചു. ആലിപ്പറമ്പ് പുത്തൻവീട്ടിൽ സുരേഷ് ബാബുവാണ് മരിച്ചത്. ബന്ധുവും അയൽവാസിയുമായ സത്യനാരായണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. ഇന്നലെ രാത്രി 11 മണിയോടെയാണ് കൊലപാതകം നടന്നത്. നേരത്തേയും ഇവർ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു.