പുതിയ കാമുകി ഗൗരിയുടെ കൈയ്യും പിടിച്ച് ആദ്യമായി പൊതുവേദിയില്‍ എത്തി ആമിര്‍ ഖാന്‍
മക്കാവു: തന്റെ കാമുകി ഗൗരി സ്പ്രാറ്റിനൊപ്പം ആദ്യമായി ഒരു വേദിയില്‍ ഒന്നിച്ചെത്തി ബോളിവുഡ് താരം ആമിര്‍ ഖാന്‍. ചൈനയിലെ പരിപാടിയില്‍ കാമുകിക്കൊപ്പം എത്തിയാണ് ആമിർ ഖാൻ വാർത്തകളിൽ ഇടം നേടിയത്. ശനിയാഴ്ച ചൈനയിൽ നടക്കുന്ന മക്കാവു ഇന്റർനാഷണൽ കോമഡി ഫെസ്റ്റിവലിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്.
തന്റെ 60-ാം ജന്മദിനത്തിൽ ഗൗരിയെ ഇന്ത്യൻ മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തിയതിന് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് ബോളിവുഡ് സൂപ്പര്‍താരം ആമിർ ഗൗരിയുമായി കൈകോർത്ത് പരിപാടിയിൽ എത്തി.
പരമ്പരാഗത ഇന്ത്യന്‍ വേഷത്തിലാണ് ഇരുവരും ഈ ഫെസ്റ്റ്വലിന്‍റെ ശ്രദ്ധാകേന്ദ്രങ്ങളായത്. ആമിർ ക്ലാസിക് കറുത്ത കുർത്ത-പൈജാമയിലാണ് എത്തിയത്, എംബ്രോയ്ഡറി ചെയ്ത ഷാളും ധരിച്ചിരുന്നു. ഗൗരി വെളുത്ത ഡിസൈന്‍ സാരിയിലാണ് എത്തിയത്.
ഇരുവരും മുഴുവന്‍ സമയവും ഒന്നിച്ചായിരുന്നു.ഇരുവരും സന്തോഷത്തോടെ ചൈനീസ് പാപ്പരാസികൾക്കായി പോസ് ചെയ്തു. പ്രശസ്ത ചൈനീസ് നടന്മാരായ ഷെൻ ടെങ്ങും മാ ലിയും അവരോടൊപ്പം ചിത്രങ്ങള്‍ എടുത്തു. ആമിർ ഗൗരിയെ മറ്റ് അതിഥികള്‍ക്ക് പരിചയപ്പെടുത്തുന്നത് കാണാമായിരുന്നു.
മാർച്ച് 14 ന് നടന്ന തന്റെ ജന്മദിനാഘോഷ വേളയിൽ ആമിർ ഗൗരിയുമായുള്ള ബന്ധം സ്ഥിരീകരിച്ചിരുന്നു. മാധ്യമങ്ങളുമായുള്ള ഒരു തുറന്ന സംഭാഷണത്തിൽ ഗൌരി ബാംഗ്ലൂര്‍ സ്വദേശിയാണെന്നും. 25 വര്‍ഷമായി പരിചയമുണ്ടെന്നും.കഴിഞ്ഞ ഒരു വർഷമായി താനും ഗൗരിയും ഒരുമിച്ച് താമസിക്കുന്നുണ്ടെന്നും ആമിർ പങ്കുവെച്ചിരുന്നു.
AamirKhan in Macao just now!!!#aamirkhan pic.twitter.com/iAa7A2nNL5
— 𝓙𝓾𝓵𝓵𝓮𝓸𝓿𝓸 (@ITSS_ALLGOODMAN) April 12, 2025
ആമിർ ആദ്യം ചലച്ചിത്ര നിർമ്മാതാവ് റീന ദത്തയെ വിവാഹം കഴിച്ചു. ഇവർക്ക് ജുനൈദ്, ഇറാ ഖാൻ എന്നീ രണ്ട് കുട്ടികളുണ്ട്. 2005-ൽ രണ്ടാമതു വിവാഹിതരായ ആമിറിന്‍റെ രണ്ടാം ഭാര്യ കിരൺ റാവു ആയിരുന്നു. സംവിധായികയായ ഇവരുമായി ആമിര്‍ 2021-ൽ വേർപിരിഞ്ഞു. ഈ ബന്ധത്തില്‍ ആസാദ് എന്ന മകനുണ്ട് ആമിറിന്.
നിര്‍മ്മിക്കുന്ന പടത്തില്‍ വേഷത്തിന് വേണ്ടി ആമിര്‍ ഖാന്‍റെ ഓഡിഷന്‍, പക്ഷെ വേഷം കിട്ടിയില്ല – വീഡിയോ
ഒന്നര കൊല്ലത്തോളം മുഴുകുടിയനായി മാറി, ആ സംഭവത്തിന് ശേഷം: വെളിപ്പെടുത്തി ആമിർ ഖാൻ