പഞ്ചാബ്-ഹൈദരാബാദ് മത്സരത്തിനിടെ വാതുവെപ്പ്; മുഖ്യ സൂത്രധാരൻ അടക്കം അഞ്ചു പേര്‍ അറസ്റ്റിൽ

ദില്ലി: ഐപിഎൽ ക്രിക്കറ്റ് മത്സരത്തിൽ വാതുവെപ്പുമായി ബന്ധപ്പെട്ട് അഞ്ചുപേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി വികാസ്പുരിയിൽ നിന്നാണ് വാതുവെപ്പ് സംഘത്തെ പിടികൂടിയത്. പഞ്ചാബ്-ഹൈദരാബാദ് മത്സരവുമായി ബന്ധപ്പെട്ടായിരുന്നു വാതുവെപ്പ്. വാതുവെപ്പിന്‍റെ മുഖ്യ സൂത്രധാരൻ അടക്കമുള്ള അഞ്ചുപേരാണ് പിടിയിലായത്. ഇവരിൽ നിന്ന് 30 ലക്ഷം രൂപയും പിടികൂടി. പത്ത് മൊബൈൽ ഫോണുകളും ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.

‘എനിക്ക് ഒരു അവസരം കൂടി തരൂ’; കരുണ്‍ നായരുടെ പഴയ ട്വീറ്റ് വീണ്ടും വൈറല്‍, മലയാളി താരത്തിന് പിന്തുണയേറുന്നു

തെറ്റ് ബുമ്രയുടെ ഭാഗത്തോ? കരുണ്‍ നായരുമായി വമ്പന്‍ ഉടക്ക്; നോക്കുകുത്തിയായി രോഹിത് ശര്‍മ്മ! റിയാക്ഷന്‍ വൈറല്‍

By admin