നിങ്ങളുടെ ഡിഷ് വാഷറിൽ ദുർഗന്ധമുണ്ടോ? എങ്കിൽ ഇതാണ് കാരണം 

ഡിഷ് വാഷർ വന്നതോടെ അടുക്കള പണികൾ ഒരുപരിധിവരെ ലളിതമാക്കാൻ സാധിച്ചിട്ടുണ്ട്. പാത്രം കഴുകുന്നതാണ് അടുക്കളയിലെ ബോറൻ പണി. അധികം സമയം ചിലവഴിക്കാതെ തന്നെ ഡിഷ് വാഷർ ഉപയോഗിച്ച് എളുപ്പത്തിൽ പാത്രങ്ങൾ കഴുകി വൃത്തിയാക്കാൻ സാധിക്കും. എന്നാൽ ഡിഷ് വാഷർ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായി ഉണ്ട്. ഇത് ശരിയായ രീതിയിൽ പ്രവർത്തിക്കണമെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ നിങ്ങളുടെ ഡിഷ് വാഷർ കേടായിപ്പോകാനും ദുർഗന്ധമുണ്ടാകാനും സാധ്യതയുണ്ട്. 

ഭക്ഷണാവശിഷ്ടങ്ങൾ നീക്കം ചെയ്യാം 

കഴിച്ചതിന് ശേഷം പാത്രങ്ങൾ എളുപ്പത്തിന് വേണ്ടി ഭക്ഷണാവശിഷ്ടങ്ങളൊന്നും കളയാതെ ഡിഷ് വാഷറിൽ നേരിട്ടിടുന്നവരുണ്ട്. ഇങ്ങനെ ചെയ്യുന്നത് ഡിഷ് വാഷറിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. പാത്രത്തിൽ ഭക്ഷണാവശിഷ്ടങ്ങൾ ഇരുന്നാൽ അവ ഡിഷ്‌വാഷറിൽ അടഞ്ഞിരിക്കുകയും പാത്രങ്ങൾ ശരിയായ രീതിയിൽ വൃത്തിയാകാതെയുമാവുന്നു. പിന്നീട് ഇത് ദുർഗന്ധമായി മാറാനും വഴിയൊരുക്കും. അതിനാൽ തന്നെ പാത്രം കഴുകുന്നതിന് മുന്നേ ഭക്ഷണാവശിഷ്ടങ്ങൾ മുഴുവനും കളഞ്ഞതിന് ശേഷം മാത്രം ഡിഷ് വാഷറിൽ വൃത്തിയാക്കാൻ ഇടാം. 

ഡിഷ് വാഷ് ഫിൽറ്റർ വൃത്തിയാക്കണം 

ഡിഷ് വാഷറുകളിലും ഫിൽറ്റർ ഉണ്ടാകും. മാലിന്യങ്ങൾ ഉണ്ടെങ്കിൽ ഡ്രെയിനിലേക്ക് പോകാതിരിക്കാൻ വേണ്ടിയാണ് ഫിൽറ്റർ സ്ഥാപിച്ചിരിക്കുന്നത്. ഇത് ഡിഷ് വാഷറിന്റെ ഡ്രമ്മിന്റെ അടിഭാഗത്തായാണ് വരുന്നത്. ഉപയോഗിച്ച് കഴിഞ്ഞതിന് ശേഷം ഫിൽറ്റർ മാറ്റി അതിലെ അഴുക്കുകൾ കളഞ്ഞ് വൃത്തിയാക്കണം. ഫിൽറ്ററിൽ അഴുക്കുകൾ പറ്റിയിരുന്നാൽ ഇത് ദുർഗന്ധമുണ്ടാകാൻ കാരണമാകുന്നു. അതിനാൽ തന്നെ ഫിൽറ്റർ ഇടക്ക് വൃത്തിയാക്കാൻ മറക്കരുത്.       

ഡ്രെയിൻ അടഞ്ഞുപോയാൽ 

ഫിൽറ്ററിൽ അഴുക്കുകൾ അടിഞ്ഞുകൂടിയാൽ ഡ്രെയിൻ അടഞ്ഞുപോകും. ഇത് ഡ്രെയിനിൽ നിന്നും ദുർഗന്ധമുണ്ടാകാൻ കാരണമാകുന്നു. ചെറിയ രീതിയിലുള്ള അടവുകളാണെങ്കിൽ ഫിൽട്ടർ വൃത്തിയാക്കിയാൽ ശരിയാകും. ഇനി വലിയ രീതിയിലുള്ള അടവാണെങ്കിൽ പ്ലംബറിനെ സമീപിക്കുന്നതാണ് നല്ലത്.

എയർ ഫ്രയർ വൃത്തിയാക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

By admin