തൊടുപുഴയിൽ വളർത്തുനായയെ വെട്ടിപ്പരിക്കേൽപിച്ച് ഉടമ; വിളിച്ചിട്ട് അടുത്തേക്ക് വരാത്തതിനാൽ ക്രൂരത; കേസെടുത്തു
ഇടുക്കി: ഇടുക്കി തൊടുപുഴയിൽ വളർത്തുനായയെ വെട്ടിപ്പരിക്കേൽപിച്ച് ഉടമ. വിളിച്ചിട്ട് അടുത്തേക്ക് വരാത്തതിനെ തുടർന്നാണ് ഇയാൾ നായയെ വെട്ടിപ്പരിക്കേൽപിച്ചത്. തൊടുപുഴ മുതലക്കോടം സ്വദേശി ഷൈജു തോമസാണ് നായയെ വെട്ടിപ്പരിക്കേൽപിച്ചത്. അനിമൽ റെസ്ക്യൂ ടീമെത്തി നായയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു.