കുവൈത്ത് സിറ്റി മാർത്തോമ്മാ ഇടവകയുടെ ഓശാന ആരാധന ആസ്പയർ മെയിൻ ഓഡിറ്റോറിയത്തിൽ നടത്തി

കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റി മാർത്തോമ്മാ ഇടവകയുടെ ഓശാനയോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാന ശനിയാഴ്ച 06.30ന് ആസ്പയർ മെയിൻ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു. റെവ.ഡോ. ഫെനോ എം.തോമസ് വികാർ, റെവ. ജോർജ് ജോസ്, റെവ. ജോൺ മാത്യു, റെവ. ബിനു എബ്രഹാം എന്നിവർ വിശുദ്ധ കുർബാനക്ക് നേതൃത്വം നൽകി. നിറഞ്ഞ ഭക്തിയോടു കൂടെ നൂറുകണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.  

Read Also – സമൃദ്ധി കണി കണ്ടുണർന്ന് ഗൾഫ് മലയാളികൾ, നാട്ടിലില്ലെങ്കിലും തനിമ ചോരാതെ വിഷു ആഘോഷമാക്കി ആളുകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin