ഈ പണമിടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക, ആദായ നികുതി വകുപ്പിന്റെ നോട്ടീസ് വന്നേക്കാം

രു വ്യക്തി നടത്തുന്ന എല്ലാ ഇടപാടുകളും ആദായ നികുതി വകുപ്പ് സൂക്ഷമമായി തന്നെ നിരീക്ഷിക്കുന്നുണ്ട്. അതിൽ ഡിജിറ്റൽ ഇടപാടുകളും ഉൾപ്പെടും. നിക്ഷേപങ്ങൾ, പിൻവലിക്കലുകൾ എന്നിവയെല്ലാം ഒരു നിശ്ചിത പരിധി കവിഞ്ഞാൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ആദായ നികുതി വകുപ്പിന് വിവരങ്ങൾ കൈമാറും. കൂടാതെ, ഒരു വ്യക്തിയുടെ ചെലവുകളും വരുമാനവും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുന്നതിന് ആദായനികുതി വകുപ്പ് ഡാറ്റാ അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ട്. 

ആദായനികുതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെടാൻ സാധ്യതയുള്ള 5 പണമിടപാടുകളെക്കുറിച്ച് നമുക്ക് നോക്കാം:

വലിയൊരു തുക സേവിംഗ്സ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നത്

ഒരു സാമ്പത്തിക വർഷത്തിൽ 10 ലക്ഷം രൂപയോ അതിൽ കൂടുതലോ പണമായി നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ ആദായ നികുതി വകുപ്പ് ശ്രദ്ധിക്കും. അതിപ്പോൾ ഒരൊറ്റ അക്കൗണ്ടിലായാലും ഒന്നിലധികം അക്കൗണ്ടുകളിലായാലും ബാങ്ക് അതിന്റെ വിവരങ്ങൾ നികുതി വകുപ്പിന് നൽകും. ഇതുകൊണ്ട് ഒരിക്കലും നികുതി വെട്ടിപ്പ് നടത്തിയെന്നല്ല അർഥം. പക്ഷേ എവിടെ നിന്ന് ഇത്രയും പണം ലഭിച്ചു എന്നത് വ്യക്തമാക്കേണ്ടി വരും. ഇതിലുള്ള ഉത്തരം തൃപ്തികരമല്ലെങ്കിൽ പിഴയും നോട്ടീസും ലാഭിക്കാം. 

ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്താൽ 

എഫ്ഡി പലിശ കൂടുന്ന സമയത്ത് ആളുകൾ കൂടുതലായും നിക്ഷേപിക്കാൻ സാധ്യതയുണ്ട്. എന്നാൽഒരു വർഷത്തിനുള്ളിൽ 10 ലക്ഷം രൂപയോ അതിൽ കൂടുതലോ പണമായി ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്താൽ അതിന്റെ ഉറവിടവും വ്യക്തമാക്കണം. 

ഓഹരി/മ്യൂച്വൽ ഫണ്ട്/ ബോണ്ട് 

ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ, ബോണ്ടുകൾ പോലുള്ളവയിൽ 10 ലക്ഷം രൂപയോ അതിൽ കൂടുതലോ പണമായി നിക്ഷേപിക്കുകയാണെങ്കിൽ വിവരങ്ങൾ നൽകണം. വരുമാനവും നിക്ഷേപവും തമ്മിൽ വലിയ വ്യത്യാസം കണ്ടെത്തിയാൽ അന്വേഷണം ഉണ്ടായേക്കാം

ക്രെഡിറ്റ് കാർഡ് ബിൽ പണമായി അടച്ചാൽ 

പ്രതിമാസം ഒരു ലക്ഷം രൂപയോ അതിൽ കൂടുതലോ പണമായി ക്രെഡിറ്റ് കാർഡ് ബിൽ അടയ്‌ക്കേണ്ടി വരുമ്പോൾ അത് നികുതി വകുപ്പിന്റെ രേഖകളിലും വരും. എന്നാൽ ഇതിന് നേരിട്ട് നോട്ടീസ് ലഭിക്കില്ല, പക്ഷേ ഇത് ആവർത്തിച്ചാൽ എവിടെ നിന്ന് ഇത്രയും പണം ലഭിച്ചു എന്ന ചോദ്യം ഉയർന്നേക്കാം. അതിനാൽ, ഇത്രയും വലിയ ഇടപാടുകൾ ഡിജിറ്റലായി നടത്തുന്നതാണ് നല്ലത്.

By admin