അനുപമയും ധ്രുവും പ്രണയത്തിലോ, പിആര്‍ പരിപാടിയോ ? : വൈറലായ ചുംബന ചിത്രം ചോര്‍ന്നത് അപ്രതീക്ഷിത ഇടത്ത് നിന്ന് !

ചെന്നൈ: പ്രേമം  എന്ന ചിത്രത്തിലൂടെ സിനിമ രംഗത്ത് എത്തിയ താരമാണ് അനുപമ പരമേശ്വരന്‍. ഇപ്പോള്‍ ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന നായികയാണ് അനുപമ. ഇപ്പോൾ നടി നടൻ ധ്രുവ്​​ വിക്രവുമായി ചുംബിക്കുന്ന ഒരു ഫോട്ടോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം ഇന്റർനെറ്റിൽ തരംഗമായി. രാത്രി ആകാശത്തിന് കീഴിൽ ഇരുവരും ചുംബിക്കുന്ന ചിത്രമാണ് അതിവേ​ഗം വൈറലായത്.

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരിടത്ത് നിന്നാണ് ഈ ചിത്രം ലഭിച്ചത്. ഇരുവരും ഉൾപ്പെടുന്ന ഒരു ഷെയറിം​ഗ് സ്‌പോട്ടിഫൈ പ്ലേലിസ്റ്റിൽ നിന്നാണ് ഫോട്ടോ വൈറലായത്. അനുപമയും ധ്രുവും തമ്മിലുള്ള ഈ ഷെയറിം​ഗ് പ്ലേലിസ്റ്റ് കൗതുകകരമായ കാര്യം ആ പ്ലേലിസ്റ്റിലെ ​ഗാനങ്ങൾ അല്ലായിരുന്നു അതിന്റെ ഡിസ്‌പ്ലേ ചിത്രമായിരുന്നു, അത് ഇപ്പോൾ വൈറലായ ചുംബന ചിത്രം ആയിരുന്നു. 

ഈ പ്ലേലിസ്റ്റിൽ‌ എഡ് ഷീരൻ, റയാൻ ഗോസ്ലിംഗ്, ജസ്റ്റിൻ ഹർവിറ്റ്സ് തുടങ്ങിയ ​ഗായകരു‌ടെ റൊമാന്റിക് ട്രാക്കുകളാണ് ഉൾപ്പെടുന്നത്. വരാനിരിക്കുന്ന മാരി സെൽവരാജിന്റെ ബൈസൺ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് എത്തുന്നുണ്ട്. ഇതിന് മുന്നോടിയായി നടന്ന ഒരു  പിആർ നീക്കത്തിന്റെ ഭാഗമാണോ അതോ യഥാർത്ഥ ജീവിതത്തിൽ ഇരുവരും പ്രണയത്തിലാണോ എന്നതാണ് ഇപ്പോൾ വൈറലായ ചുംബന രം​ഗം ആരാധകർക്കിടയിൽ ഉയർത്തുന്ന ചോദ്യം. അതേ സമയം ഈ പ്ലേലിസ്റ്റ് സ്പോട്ടിഫൈയില്‍ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്.

ഈ ചിത്രം എക്സിലും മറ്റും ഹിറ്റായതിന് പിന്നാലെ ഇത് എന്തോ ലക്ഷ്യം വച്ചുള്ള ലീക്കാണ് എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ചിലർ കോളിവുഡിലെ പുതിയ പ്രണയജോ‍‍ഡി എന്ന തരത്തിലാണ് കമന്റുകൾ നടത്തിയത്. 

അനുപമയും ധ്രുവും ഇപ്പോൾ വൈറലായ ചിത്രം സംബന്ധിച്ചും അത് ഉണ്ടാക്കുന്ന അഭ്യൂഹങ്ങൾ സംബന്ധിച്ചും മൗനം പാലിക്കുകയാണ്. ഇതിനാൽ തന്നെ ഈ ചിത്രങ്ങൾ കൂടുതൽ വൈറലാകുകയും അഭ്യൂഹങ്ങൾ ശക്തമാകുകയും ചെയ്യുന്നുണ്ട്. 

തമിഴ് സൂപ്പർസ്റ്റാർ ചിയാൻ വിക്രമിന്റെ മകനാണ് ധ്രുവ് വിക്രം. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രമായ ബൈസൺ, മാരി സെൽവരാജ് സംവിധാനം ചെയ്ത് പാ രഞ്ജിത്ത് നിർമ്മിക്കുന്ന ചിത്രമാണാ്. ധ്രുവ്, അനുപമ എന്നിവർക്കൊപ്പം രജിഷ വിജയൻ, ലാൽ, അമീർ, പശുപതി, അനുരാഗ് അറോറ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

‘അമ്പമ്പോ, ഇത് മാസും മാജിക്കും’ A22XA6 വന്‍ പ്രഖ്യാപനം: അല്ലുവിന്‍റെ അടുത്ത പടം ‘ഹോളിവുഡ് ലെവല്‍’ !

‘നിങ്ങൾ തമ്മിൽ ലവ് ആണോ’; ചുംബന ഫോട്ടോ ആരുടേത്? അനുപമയും ധ്രുവ് വിക്രമും പ്രണയത്തിലോ?

By admin