Vishu 2025 : വിഷുസദ്യ സ്പെഷ്യൽ മാമ്പഴ പുളിശ്ശേരി ; റെസിപ്പി

 

‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

മാമ്പഴം              2 കപ്പ്

തേങ്ങ               2 കപ്പ്.

ജീരകം          1 സ്പൂൺ

ഉപ്പ്                 1 സ്പൂൺ

കറിവേപ്പില   2 തണ്ട്

എണ്ണ                2 സ്പൂൺ. 

കടുക്            1 സ്പൂൺ

ചുവന്ന മുളക്  2 എണ്ണം

ഇഞ്ചി                  1  സ്പൂൺ

വെളുത്തുള്ളി    1/2 സ്പൂൺ

പച്ചമുളക്             2 എണ്ണം

ചെറിയ ഉള്ളി        4 എണ്ണം

തൈര്                      2 കപ്പ്

തയ്യാറാക്കുന്ന വിധം 

മാമ്പഴം നല്ല പഴുത്തത് നോക്കി എടുക്കുക. അതിനു ശേഷം ഇതിന് നന്നായിട്ട് തോല് കളഞ്ഞ് ചെറിയ കഷണങ്ങളായിട്ട് മുറിച്ച് ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. ഇനി അടുത്തതായി ചെയ്യേണ്ടത് മിക്സഡ് ജാറിലേക്ക് തേങ്ങ, ചെറിയ ഉള്ളി, കുറച്ച് പച്ചമുളക്, ജീരകം, വെളുത്തുള്ളി എന്നിവ നല്ലപോലെ അരച്ചെടുക്കുക. ഒരു ചട്ടി വച്ച് ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് കടുക്, ചുവന്ന മുളക്, കറിവേപ്പില അതിലേക്ക് ചെറിയ ഉള്ളി പിന്നെ ഒപ്പം തന്നെ പച്ചമുളക് ചേർത്തു കൊടുത്ത് ഇഞ്ചിയും കൂടെ ചേർത്ത് നന്നായിട്ട് വഴറ്റിയതിനുശേഷം അരച്ചു വച്ചിട്ടുള്ള കൂട്ട് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇത് നന്നായിട്ട് തിളച്ച് കുറുകി വരുന്ന സമയത്ത് മാമ്പഴം കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് തിളപ്പിച്ചതിനുശേഷം ഇതിലേക്ക് നല്ല കട്ട തൈര് കൂടി ഒന്ന് ബീറ്റ് ചെയ്ത് ഒഴിച്ചു കൊടുക്കുക. ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കറിവേപ്പിലയും കൂടി ചേർത്തു കഴിഞ്ഞാൽ പുളിശ്ശേരി റെഡിയായി കിട്ടും.

വിഷുസദ്യയിൽ വിളമ്പാൻ ഇതാ സ്പെഷ്യൽ ബീറ്റ്റൂട്ട് പച്ചടി ; റെസിപ്പി

 

 

By admin