Vishu 2025 : പഴങ്ങൾ കൊണ്ടൊരു വെറെെറ്റി പായസം തയ്യാറാക്കാം

 

‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ 

പാൽ                                                1  ലിറ്റർ

ബദാം                                              12 എണ്ണം

അണ്ടിപരിപ്പ്                                 12  എണ്ണം

അരി( ബസ്മതി)                         2  ടേബിൾ സ്പൂൺ

ഏലയ്ക്ക                                        2 എണ്ണം

മിൽക്ക് മെയ്ഡ്                                 ½ കപ്പ്‌

ബട്ടർ                                               1 കഷ്ണം

പഞ്ചസാര പൊടിച്ചത്              2  ടേബിൾ സ്പൂൺ

പാൽപ്പൊടി                                 2  ടേബിൾ സ്പൂൺ
                 
ഫ്രൂട്സ്

പഴുത്ത മാങ്ങ                                 1 എണ്ണം

മാതളനാരങ്ങ                                 ½ കപ്പ്‌

സപ്പോട്ട                                            1 എണ്ണം

കറുത്ത മുന്തിരി                            ½ കപ്പ്‌

പച്ച മുന്തിരി                                    ½ കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം ബദാം, അണ്ടിപരിപ്പ് എന്നിവ കുതിർത്ത് വയ്ക്കുക. ശേഷം അരിയും ഏലയ്ക്കായും ചേർത്ത് കുതിർത്തെടുക്കുക. കുതിർത്തെടുത്ത ബദാം തൊലി കളഞ്ഞതും അണ്ടിപ്പരിപ്പും ചേർത്ത് അരച്ചെടുക്കുക. അരിയും ഏലയ്ക്കയുടെ തൊലി കളഞ്ഞു ഏലയ്ക്ക മാത്രം ചേർത്ത് അരച്ചെടുക്കുക. മാങ്ങ തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചു വെക്കുക. മാതളനാരങ്ങ, കറുത്ത മുന്തിരി, പച്ച മുന്തിരി ഇവ അര കപ്പ് വീതം എടുക്കുക. (നമുക്ക് വേണമെങ്കിൽ ഇഷ്ടമുള്ള ഫ്രൂട്സ് ചേർക്കാം). 1 ലിറ്റർ പാൽ അടുപ്പിൽ വച്ച് തിളപ്പിക്കുക. ഇതിലേക്ക് അരി അരച്ചത് ചേർക്കുക. എന്നിട്ട് നന്നായി വേവിച്ചു (സിമ്മിൽ വച്ച്) കുറുക്കി എടുക്കണം. മിൽക്ക് മെയ്ഡ് ചേർക്കാം. പിന്നെ ഒരു പീസ് ബട്ടർ ചേർക്കാം. നന്നായി പാൽ കുറുകി വന്നതിനു ശേഷം ബദാം അണ്ടിപരിപ്പ് അരച്ചത് ചേർത്ത് കൂടെ വേണമെങ്കിൽ 2 ടേബിൾ സ്പൂൺ പാൽ പ്പൊടി കൂടെ ചേർക്കാം. മധുരത്തിനു അനുസരിച്ചു പഞ്ചസാര പൊടിച്ചത് ചേർക്കാം. (Safron) ഉണ്ടെങ്കിൽ ചേർത്ത് സ്റ്റവ് ഓഫ്‌ ചെയ്യാം.  ഇനി ഒരു ബൗളിലോട്ട് പാൽ മാറ്റി നന്നായി തണുത്തതിന് ശേഷം കട്ട് ചെയ്തു വച്ച ഫ്രൂട്സ് എല്ലാം ചേർക്കാം. ഫ്രൂട്സ് പായസം തയ്യാറായി.  ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചു ഉപയോഗിക്കാം.

വിഷുസദ്യ സ്പെഷ്യൽ മാമ്പഴ പുളിശ്ശേരി ; റെസിപ്പി

 

 

 

 

By admin