വീടിനുള്ളിൽ സുഗന്ധം പരത്തുന്ന ചെടികൾ ഇതാണ്

പൂത്ത് നിൽക്കുന്ന ചെടികളെ കണ്ടുകൊണ്ട് ഉറക്കമെഴുനേൽക്കുന്നത് എത്ര മനോഹരമാണ്. അതിനൊപ്പം വീടിനുള്ളിൽ നല്ല സുഗന്ധംകൂടെ ഉണ്ടെങ്കിൽ പിന്നെ പറയേണ്ടതുമില്ല. വീടിനുള്ളിൽ നമ്മൾ ഇൻഡോർ ചെടികൾ വളർത്താറുണ്ട്. എന്നാൽ എത്രപേരാണ് ഗുണങ്ങൾ നോക്കി ചെടികൾ വാങ്ങുന്നത്. വീടിനുള്ളിൽ ഇൻഡോർ ചെടികൾ വളർത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഈ ചെടികൾ വാങ്ങിക്കൂ. 

പീസ് ലില്ലി 

നിങ്ങൾ ആദ്യമായാണ് ചെടികൾ വളർത്തുന്നതെങ്കിൽ പീസ് ലില്ലി നല്ലൊരു ഓപ്‌ഷനാണ്. പീസ് ലില്ലിക്ക് വളരെ കുറച്ച് വെളിച്ചവും വെള്ളവും മാത്രമാണ് ആവശ്യം. ഇതിന്റെ പരിചരണവും വളരെ എളുപ്പമാണ്. കൂടാതെ വായുവിനെ ശുദ്ധീകരിക്കാനും പീസ് ലില്ലിക്ക് സാധിക്കും. 

ആന്തൂറിയം 

കടും ചുവപ്പ് നിറത്തിലും പിങ്ക് നിറത്തിലുമാണ് ആന്തൂറിയം കാണപ്പെടാറുള്ളത്. ഹൃദയത്തിന്റെ ആകൃതിയിൽ വരുന്ന ഇലകൾ ചെടിക്ക് കൂടുതൽ ഭംഗി നൽകുന്നു. ആന്തൂറിയത്തിന് ഈർപ്പവും, നല്ല പ്രകാശവും നേരിട്ടടിക്കാത്ത വെളിച്ചവും അത്യാവശ്യമാണ്. അതിനാൽ തന്നെ എപ്പോഴും ചെടിയിൽ ചെറിയ അളവിൽ ഈർപ്പമുണ്ടെന്ന് ഉറപ്പ് വരുത്തണം. 

ഓർക്കിഡ് 

മിക്കവീടുകളിലും വളർത്താറുള്ള ചെടിയാണ് ഓർക്കിഡ്. സൂര്യപ്രകാശം നേരിട്ടടിക്കാത്ത വിധത്തിലാണ് ഓർക്കിഡ് വളർത്തേണ്ടത്. ഇത് വളരണമെങ്കിൽ ആഴ്ച്ചതോറും വെള്ളം നനച്ചുകൊടുക്കേണ്ടതുണ്ട്. 

ലിപ്സ്റ്റിക്ക് പ്ലാന്റ് 

ചുവന്ന നിറത്തിൽ ട്യൂബ് ആകൃതിയിൽ വളരുന്ന പൂക്കളായതിനാലാണ് ഇതിന് ലിപ്സ്റ്റിക്ക് പ്ലാന്റ് എന്ന് പേരുവന്നിരിക്കുന്നത്. ലിപ്സ്റ്റിക്ക് പ്ലാന്റിന്റെ ശരിക്കുമുള്ള പേര് എസ്കിനാന്തസ് എന്നാണ്. ഇവ ഹാങ്ങിങ് പോട്ടിൽ വളർത്തുന്നതാണ് നല്ലത്. ഈ ചെടി ഈർപ്പത്തെ ഇഷ്ടപെടുന്നു. ലിപ്സ്റ്റിക്ക് പ്ലാന്റ് വളരണമെങ്കിൽ ചെറിയ തോതിലുള്ള വെളിച്ചവും അത്യാവശ്യമാണ്. 
 
ജെറേനിയം

ആകർഷണമായ പൂക്കളുള്ള ചെടിയാണ് ജെറേനിയം. ഈ ചെടി പെട്ടെന്ന് വളരുന്നു. അതിനാൽ തന്നെ ചെറിയ രീതിയിലുള്ള പരിപാലനം മാത്രമേ ഇതിന് ആവശ്യമുള്ളു. നന്നായി ചെടി വളരണമെങ്കിൽ നേരിട്ടുള്ള സൂര്യപ്രകാശം അത്യാവശ്യമാണ്. കൂടാതെ ജെറേനിയം വീടിനുള്ളിൽ സുഗന്ധം പരത്തുകയും ചെയ്യുന്നു.   

അടുക്കളയിൽ സ്ഥാപിച്ചിരിക്കുന്ന എക്സ്ഹോസ്റ്റ് ഫാൻ അടഞ്ഞുപോയോ? എങ്കിൽ ഉടനെ വൃത്തിയാക്കിക്കോളൂ

By admin