മോശം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങള്‍

മോശം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങള്‍

മോശം ജീവിതശൈലിയും മോശം ഭക്ഷണശീലവുമാണ് ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. അതിനാല്‍ ഇവയെല്ലാം ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടര്‍ന്നാല്‍ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

മോശം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങള്‍

മോശം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.
 

നട്സ്

വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നട്സ് പതിവായി കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 
 

ഓട്സ്

ഓട്‌സ് പതിവായി കഴിക്കുന്നതും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

ഒലീവ് ഓയില്‍

ഭക്ഷണം പാകം ചെയ്യാന്‍ ഒലീവ് ഓയില്‍ ഉപയോഗിക്കുന്നതും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

അവക്കാഡോ

ആരോഗ്യകരമായ കൊഴുപ്പും മറ്റും അടങ്ങിയ അവക്കാഡോ ദിവസവും കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്.

ആപ്പിള്‍

നാരുകള്‍ അടങ്ങിയ ആപ്പിള്‍ പതിവാക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

പയറുവര്‍ഗങ്ങള്‍

നാരുകളും പ്രോട്ടീനും അടങ്ങിയ പയറുവര്‍ഗങ്ങളും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

ഫാറ്റി ഫിഷ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫാറ്റി ഫിഷും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 
 

By admin