മദ്യപിച്ച് ലക്കുകെട്ട് യാത്രികരുടെ അതിക്രമം; പാലിയേക്കര ടോള്‍ പ്ലാസയില്‍ നാടകീയ സംഭവം, പൊലീസെത്തിയതും മുങ്ങി

പുതുക്കാട്: പാലിയേക്കര ടോള്‍പ്ലാസയില്‍ കാര്‍ നിര്‍ത്തിയിട്ട് യാത്രികരുടെ അതിക്രമം. ടോള്‍പ്ലാസയിലെത്തിയ കാര്‍, ടോള്‍ബൂത്ത് കടന്നതിനുശേഷം ട്രാക്കില്‍ നിര്‍ത്തിയിട്ട് ജീവനക്കാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. കാര്‍യാത്രക്കാര്‍ മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ടോള്‍പ്ലാസയിലെ ട്രാക്കുകളില്‍ കാര്‍ മാറ്റിമാറ്റിയിട്ട് ഇവര്‍ പ്രശ്‌നമുണ്ടാക്കുന്നത് തുടര്‍ന്നു. ചോദ്യം ചെയ്യാന്‍ ശ്രമിച്ച ജീവനക്കാരെ കാറിന്റെ ജാക്കി ലിവര്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. ഇതിനിടെ ടോള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയതോടെ ഇവര്‍ കാറുമായി കടന്നു.

സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ സഹിതം ടോള്‍പ്ലാസ അധികൃതര്‍ പുതുക്കാട് പൊലീസില്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് വാഹന നമ്പര്‍ ഉപയോഗിച്ച് ഉടമയുമായി ബന്ധപ്പെടുകയും സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കാര്‍യാത്രികര്‍ പൊലീസ് അക്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെന്നും അറിയുന്നു.

അമ്പോ, പെട്ടു! തേങ്ങയിടാൻ കയറിയതേ ഓ‍‌ർമയുള്ളൂ, കടന്നൽ കൂടിളകി വന്നു; രക്ഷകരായെത്തി അഗ്നിരക്ഷാസേന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം…

By admin