ന്യൂജെൻ ആരാധനകളിലൂടെ ശ്രദ്ധേയൻ; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച യുവ പാസ്റ്റർ മൂന്നാറിൽ അറസ്റ്റിൽ
ചെന്നൈ: പോക്സോ കേസ് പ്രതിയായ യുവ പാസ്റ്ററെ മൂന്നാറിൽ നിന്ന് കോയമ്പത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ കിങ്സ് ജനറേഷൻ ചര്‍ച്ച് പാസ്റ്ററായ ജോൺ ജെബരാജ് (37) ആണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്തരണ്ടു പെൺകുട്ടികളെ ബലാത്സംഗം ചെയ്തെന്നാണ് കേസ്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയിരുന്നു.
ന്യൂ ജൻ ആരാധന രീതികളിലൂടെ യുവാക്കൾക്കിടയിൽ ശ്രദ്ധേയനായിരുന്നു. പ്രതിയെ പൊലീസ് കോയമ്പത്തൂരിലെത്തിച്ചു. 2024 മെയിലിലാണ് കേസിനാസ്പദമായ സംഭവം.കോയമ്പത്തൂരിലെ വീട്ടില്‍ നടന്ന പ്രാര്‍ത്ഥന ചടങ്ങിനെത്തിയ രണ്ടു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
11 മാസങ്ങള്‍ക്കുശേഷമാണ് പരാതിയുമായി പെണ്‍കുട്ടികളുടെ ബന്ധുക്കളെത്തിയത്. 17കാരിയെയും14കാരിയെയും ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ ഇന്നലെയാണ് മൂന്നാറിൽ നിന്ന് പൊലീസ് പിടികൂടിയത്.കോയമ്പത്തൂരിലെ കിങ്സ് ജനറേഷൻ സഭയിലെ പാസ്റ്ററാണ് 37കാരനായ ഇയാള്‍.
ഇന്ത്യയിൽ വിവിധ ഭാഗങ്ങളിൽ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നടത്തുന്ന വ്യക്തിയാണിയാള്‍. സാമൂഹിക മാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സുള്ള ന്യൂജെൻ രീതിയിലുള്ള ആരാധനാ രീതികള്‍ പിന്തുടരുന്നയാളാണ്. പാട്ടു ഡാന്‍സുമൊക്കെയായിട്ടാണ് ആരാധന നടത്തുന്നത്. കിങ്സ് ജനറേഷൻ ചര്‍ച്ച് എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ അക്കൗണ്ട് അടക്കമുള്ള ജെബരാജ് ആരാധന ശുശ്രൂഷകളുടെ വീഡിയോകളും പങ്കിടാറുണ്ട്. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമടക്കം നിരവധി ഫോളോഴ്സാണ് ജെബരാജിനുള്ളത്.
യുഡിഎഫിന് മുന്നിൽ ഉപാധിയുമായി പിവി അൻവര്‍; ‘ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം വേണം’