പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമാസ്വാദകരുടെ ഇടയിൽ ശ്രദ്ധനേടിയ ആളാണ് അനുപമ പരമേശ്വരൻ. പിന്നീട് ഇതര ഭാഷകളിലും തിളങ്ങിയ അനുപമയുമായി ബന്ധപ്പെട്ടൊരു റൂമറാണ് മലയാളികൾക്ക് ഇടയിലും ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്. അനുപമ പ്രണയത്തിലാണെന്നാണ് അഭ്യൂഹങ്ങൾ. അതും ചിയാൻ വിക്രമിന്റെ മകൻ ധ്രുവുമായി.
സ്പോട്ടി ഫൈ എന്ന ആപ്പിൽ വന്നൊരു ഫോട്ടോയാണ് ധ്രുവ് വിക്രമും അനുപമ പരമേശ്വരനും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് കാരണം. ഇരുവരുടെയും ലിപ് ലോക് ഫോട്ടോയാണിത്. എന്നാൽ ഇത് അനുപമയും ധ്രുവും ആണെന്നതിന് യാതൊരുവിധ തെളിവുകളും ഇല്ല. രൂപ സാദൃശ്യം വച്ചാണ് നെറ്റിസൺ താരങ്ങൾ പ്രണയത്തിലാണെന്ന തരത്തിൽ കമന്റ് ചെയ്തിരിക്കുന്നത്. ഈ ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
അതേസമയം, ഇത് അനുപമയും ധ്രുവ് വിക്രമും അല്ലെന്നും ഈഹാപോഹങ്ങൾ മാത്രമാണെന്നും പറഞ്ഞ് നിരവധി പേർ രംഗത്ത് എത്തുന്നുണ്ട്. ഈ ഫോട്ടോ പുതിയ സിനിമയുടെ ഭാഗമാണോ എന്നും ഇവർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഈ അഭ്യൂഹങ്ങൾ വലിയ തോതിൽ പ്രചരിക്കുമ്പോഴും വിഷയത്തിൽ താരങ്ങൾ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.