ഭക്ഷണത്തിന് അല്പം രൂചി കൂട്ടാൻ നെയ്യ് ചേർക്കുന്ന നമ്മുടെ പതിവ് പാചകരീതിയാണ്. നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. വിറ്റാമിനുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും സമ്പന്നമായ ഉറവിടമാണിത്. എന്നാൽ അമിതമായി കഴിക്കുന്നത് പ്രതികൂല ഫലങ്ങൾ നൽകുകയും ചെയ്യും. എങ്കിലും മിതമായ അളവിൽ കഴിക്കുമ്പോൾ ശരീരത്തിന് ചില വിറ്റാമിനുകളും ധാതുക്കളും ആഗിരണം ചെയ്യാൻ സഹായിക്കും.
ഭക്ഷണത്തിൽ ശുദ്ധമായ നെയ്യ് ചേർക്കുന്നത് അമിതവണ്ണത്തിനെതിരെ പോരാടാനും, ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും, ചർമ്മത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും, ദഹനാരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കും. എന്നാൽ നെയ്യ് എല്ലാവർക്കും അനുയോജ്യമാകണമെന്നില്ല. അമിതമായി കഴിക്കുമ്പോൾ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. അത്തരത്തിൽ ദിവസവും നെയ്യ് കഴിക്കുന്നതിൻ്റെ ചില ദോഷഫലങ്ങൾ എന്തെല്ലാമെന്ന് അറിയാം.
ഹൃദ്രോഗങ്ങൾ: മിതമായ അളവിൽ നെയ്യ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുമെങ്കിലും, അമിതമായ പൂരിത കൊഴുപ്പ് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും പക്ഷാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കും. അതിനാൽ, ഒരു ദിവസം 2 സ്പൂണിൽ കൂടുതൽ നെയ്യ് ഉപയോഗിക്കരുത്.
കൊളസ്ട്രോൾ: നെയ്യ് ഉയർന്ന അളവിൽ കഴിക്കുന്നത് രക്തത്തിലെ എൽഡിഎൽ (മോശം കൊളസ്ട്രോൾ) അളവ് വർദ്ധിപ്പിക്കും. ഇത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും. എന്നിരുന്നാലും, ശുദ്ധമായ പാലിൽ നിന്ന് ഉണ്ടാക്കുന്ന ശുദ്ധമായ നെയ്യ് സമീകൃത അളവിൽ കഴിക്കുകയാണെങ്കിൽ, നിങ്ങളുടെ കൊളസ്ട്രോളിന്റെ അളവ് ഉയരാൻ സാധ്യതയില്ല.
ഭാരം വർദ്ധിക്കുക: നെയ്യ് അമിതമായി കഴിക്കുന്നത് അനാരോഗ്യകരമായ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകും. ഇതിൽ കലോറിയും പൂരിത കൊഴുപ്പും കൂടുതലാണ്, കൂടാതെ അമിതമായി കഴിക്കുന്നത് പൊണ്ണത്തടിക്കുള്ള സാധ്യത വർദ്ധിപ്പിക്കും.
ദഹന പ്രശ്നങ്ങൾ: മിക്ക കേസുകളിലും, ദഹന പ്രശ്നങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഭക്ഷണത്തിൽ നെയ്യ് ചേർക്കാൻ പറയാറുണ്ട്. എന്നിരുന്നാലും, വയറു വീർക്കൽ, ദഹനക്കേട് തുടങ്ങിയ ദഹന വൈകല്യങ്ങൾ നേരിടുന്ന ആളുകൾ ഇത് മിതമായി ഉപയോഗിക്കണം. കാരണം അമിതമായി കഴിക്കുന്നതും അസ്വസ്ഥതയ്ക്ക് കാരണമാകും.
കരൾ രോഗങ്ങൾ: കരൾ പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകൾ നെയ്യ് അമിതമായി കഴിക്കുന്നത് ഒഴിവാക്കണം. കാരണം ഇതിൽ ഉയർന്ന അളവിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കരളിനെ കൂടുതൽ ബുദ്ധിമുട്ടിക്കുകയും നിങ്ങളുടെ അവസ്ഥ വഷളാക്കുകയും ചെയ്യും.
നെയ്യിൽ കൊഴുപ്പ് വളരെ കൂടുതലായതിനാൽ, സമീകൃതാഹാരത്തിന്റെ ഭാഗമായി ഇത് മിതമായി ഉപയോഗിക്കണം. നിങ്ങളുടെ ആരോഗ്യസ്ഥിതിക്കനുസരിച്ച് ഏറ്റവും മികച്ച ഭക്ഷണക്രമം തിരഞ്ഞെടുക്കാൻ ഒരു പോഷകാഹാര വിദഗ്ധനോടോ ആരോഗ്യ വിദഗ്ധനെയോ സമീപിച്ച് വേണ്ട നടപടി സ്വീകരിക്കാം.
side-effects-of-consuming-ghee-daily
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg
evening kerala news
eveningkerala news
eveningnews malayalam
FASHION & LIFESTYLE
ghee
Health
malayalam news
TRENDING NOW
കേരളം
ദേശീയം
വാര്ത്ത